ആദിത്യ ബിര്‍ള സണ്‍ലൈഫ് മ്യൂച്വല്‍ ഫണ്ട് പ്രവര്‍ത്തനം വിപുലീകരിക്കുന്നു

ആദിത്യ ബിര്‍ള സണ്‍ലൈഫ് മ്യൂച്വല്‍ ഫണ്ട്  പ്രവര്‍ത്തനം വിപുലീകരിക്കുന്നു

 

കൊച്ചി: ആദിത്യ ബിര്‍ള സണ്‍ലൈഫ് എഎംസി ലിമിറ്റഡ് കേരളത്തിലെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തില്‍ 4 പുതിയ ശാഖകള്‍ കൂടി ആരംഭിക്കും. പാലക്കാട്, കണ്ണൂര്‍, കൊല്ലം, തിരുവല്ല എന്നിവിടങ്ങളിലാണ് പുതിയ ശാഖകള്‍.
പുതിയ ശാഖകള്‍ ആരംഭിക്കുന്ന പ്രദേശങ്ങളില്‍ നിന്നും കൂടുതല്‍ മ്യൂച്വല്‍ ഫണ്ടില്‍ റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നതെന്ന് ആദിത്യ ബിര്‍ള സണ്‍ലൈഫ് മ്യൂച്വല്‍ ഫണ്ട് എഎംസി ലിമിറ്റഡ് സിഇഒ എ ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു.
ഇതോടെ കേരളത്തില്‍ 9 സ്ഥലങ്ങളില്‍ എബിഎസ്എല്‍ എംഎഫിന് സാന്നിധ്യമാകും.

 

 

Comments

comments

Categories: Business & Economy
Tags: Aditya Birla