ഡൊണാള്‍ഡ് ട്രംപിന്റെ ഫോണ്‍ സുരക്ഷിതമോ? സുരക്ഷാ ഫീച്ചറുകള്‍ ഒരുക്കാന്‍ ട്രംപ് വിസമ്മതിച്ചു

ഡൊണാള്‍ഡ് ട്രംപിന്റെ ഫോണ്‍ സുരക്ഷിതമോ? സുരക്ഷാ ഫീച്ചറുകള്‍ ഒരുക്കാന്‍ ട്രംപ് വിസമ്മതിച്ചു

 

സാന്‍ഫ്രാന്‍സിസ്‌കോ: ഫോണില്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരാകരിച്ചതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ഫോണ്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്യാന്‍ സാധ്യതയുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധിക സുരക്ഷാ ഫീച്ചറുകള്‍ ഫോണില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പൊളിറ്റികോ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുഹൃത്തുക്കളുമായി ബന്ധപ്പെടാനും ട്വിറ്റര്‍ ഫോളോവേഴ്‌സുമായി ആശയവിനിമയം നടത്താനുമായി രണ്ട് ഐഫോണുകളാണ് ട്രംപ് ഉപയോഗിക്കുന്നത്. ഒന്ന് കോളുകള്‍ വിളിക്കാന്‍ മാത്രമായാണ് ഉപയോഗിക്കുന്നത്. രണ്ടാമത്തെ ഫോണ്‍ ട്വിറ്റര്‍ ഉപയോഗിക്കുവാനും വാര്‍ത്താ സൈറ്റുകള്‍ പിന്തുടരാനുമാണ് ഉപയോഗിക്കുന്നത്. വൈറ്റ് ഹൗസ് വിവരസാങ്കേതിക വകുപ്പിനും കമ്യൂണിക്കേഷന്‍ ഏജന്‍സിക്കുമാണ് ഫോണിന്റെ ചുമതല.

ട്വിറ്റര്‍ ഉപയോഗിക്കുന്ന ഫോണ്‍ മാസത്തില്‍ ഒരു തവണ പരിശോധിക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെയും ട്രംപ് തള്ളി. തന്റെ സ്വതന്ത്രമായ ആശയവിനിമയം പുതിയ സുരക്ഷാ ഫീച്ചറുകള്‍ കൊണ്ടുവരുന്നതിലൂടെ ന്ടപ്പെടുമെന്ന കാരണമാണ് ട്രംപ് സുരക്ഷാ ഫീച്ചറുകള്‍ ഫോണില്‍ ഉള്‍പ്പെടുത്താന്‍ വിസമ്മതിക്കുന്നതെന്നാണ് സൂചന.

 

Comments

comments

Categories: FK News, Slider, World