2027ഓടെ ഇന്ത്യയില്‍ ശതകോടീശ്വരന്മാര്‍ മൂന്നിരട്ടിയാകും

2027ഓടെ ഇന്ത്യയില്‍ ശതകോടീശ്വരന്മാര്‍ മൂന്നിരട്ടിയാകും

ന്യൂഡെല്‍ഹി: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം മൂന്നിരട്ടിയാകുമെന്ന് കണക്കുകള്‍. നിലവില്‍ 119 ശതകോടീശ്വരന്മാരാണ് രാജ്യത്തുള്ളത്. ഇത് 2027 ആകുമ്പോഴേക്കും 357 പേരാകുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

അഫ്രേഷ്യ ബാങ്ക് ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂവിന്റെ കണക്കുകളില്‍ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 238 പേര്‍ കൂടി ചേരുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ അയല്‍രാജ്യമായ ചൈനയില്‍ 448 പേരാണ് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കൂടുന്നത്. അമേരിക്കയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുക. അമേരിക്കയില്‍ 884 ശതകോടീശ്വരന്മാരുണ്ടാകുമ്പോള്‍ ചൈനയില്‍ 697 പേരായിരിക്കും ഉണ്ടാകുക. ഇന്ത്യ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരിക്കും.

റഷ്യ, യുകെ, ജര്‍മ്മനി, ഹോംഗ്‌കോംഗ് എന്നീ രാജ്യങ്ങളാണ് ശതകോടീശ്വര പട്ടികയില്‍ ഇടംനേടാന്‍ പോകുന്ന രാജ്യങ്ങള്‍. ആഗോളതലത്തില്‍ 2,252 സതകോടീശ്വരന്മാരാണ് ഉള്ളത്. 2027 ആകുമ്പോഴേയ്ക്കും 3,444 ശതകോടീശ്വരന്മാരായി എണ്ണം കൂടുമെന്നാണ് അഫ്രേഷ്യയുടെ കണക്കില്‍ വ്യക്തമാകുന്നത്.

 

 

 

 

Comments

comments