ഈന്തപ്പഴം ആരോഗ്യത്തിന് ഗുണകരം

ഈന്തപ്പഴം ആരോഗ്യത്തിന് ഗുണകരം

 

ശരീരത്തിന് നന്നായി ഊര്‍ജം നല്‍കുന്ന ഒരു ഭക്ഷ്യ വസ്തുവാണ് ഈന്തപ്പഴം. ഏത് പ്രായക്കാര്‍ക്കും ഒരുപോലെ കഴിക്കാം. ഈ നോമ്പ് കാലത്ത് ഈന്തപ്പഴത്തിന്റെയും കാരക്കയുടെ പ്രധാന്യം കൂടുന്നതിന്റെ കാര്യവും ഇതാണ്. നോമ്പ് നോറ്റതിനു ശേഷം ആദ്യം കഴിക്കുന്നത് ഈന്തപ്പഴമാണ്. ഇത് ശരീരത്തിന് ആവശ്യമായ ഊര്‍ജം പെട്ടന്ന് നല്‍കുന്നു. ഉയര്‍ന്ന അളവിലുള്ള പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്യുന്നതോടെ അമിത വിശപ്പ് ഇല്ലാതാവും. പെട്ടന്ന് വിശപ്പ് ശമിക്കുകയും ചെയ്യുന്നു. ചെറിയ ആഹാരത്തിലൂടെ വലിയ വിശപ്പിനെ ശമിപ്പിക്കാന്‍ കഴിയും. ഇതില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം നാഡികള്‍ക്ക് ഉണര്‍വ് നല്‍കുന്നു.

ഇന്നത്തെ കാലത്ത് കുട്ടികളില്‍ കൂടി വരുന്ന വിളര്‍ച്ചയ്ക്ക് ഒരു പരിഹാരം കൂടിയാണ് ഈന്തപ്പഴം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് വിളര്‍ച്ച. ഈന്തപ്പഴത്തില്‍ ഇരുമ്പിന്റെ അംശം ധാരാളമായി ഉള്ളതു കൊണ്ട് വിളര്‍ച്ച തടയാന്‍ സഹായിക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഉത്തമമാണ് ഇത്. നാരുകള്‍ ധാരാളവും കൊഴുപ്പ് കുറവുമാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. രക്തത്തിലെ മോശം കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ ഇതിന് സാധിക്കും. ഈന്തപ്പഴം ശീലമാക്കുന്നതോടെ ഹൃദ്രോഗം, സ്‌ട്രോക്ക് പോലുള്ള അസുഖങ്ങളുടെ സാധ്യത കുറയുന്നു.

ആമാശയത്തിന്റ ആരോഗ്യത്തിനും ഇത് ഏറെ ഗുണം ചെയ്യുന്നു. 100 ഗ്രാം ഈന്തപ്പഴത്തില്‍ 6.7 ഗ്രാം നാരാണ് അടങ്ങിയിട്ടുള്ളത്. സ്ത്രീകളുടെ ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്. ആര്‍ത്തവനാളുകളില്‍ സ്ത്രീകള്‍ ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തെ ആരോഗ്യകരമായിരിക്കുവാന്‍ സഹായിക്കുന്നു. പ്രസവ ശുശ്രൂഷാ സമയങ്ങളില്‍ ഈന്തപ്പഴം ഭക്ഷണ ഇനത്തില്‍പ്പെടുത്തുന്നത് ഗുണകരമായിരിക്കും. സ്ത്രീകളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനും സ്ത്രീസൗന്ദര്യം നിലനിര്‍ത്താനും ഈന്തപ്പഴം സഹായിക്കും.

 

 

Comments

comments

Categories: FK News, Health, Life