എവറസ്റ്റ് കീഴടക്കി പതിനാറുകാരി

എവറസ്റ്റ് കീഴടക്കി പതിനാറുകാരി

 

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ പെണ്‍കുട്ടിയാണ് ഹരിയാനയിലെ ഹിസാര്‍ സ്വദേശിനി ശിവാംഗി പഥക്. സാഹസിക യാത്ര നടത്തി വിജയം കൊയ്ത ഈ മിടുക്കി സ്ത്രീകള്‍ക്കൊരു മാതൃകയാണ്.

ചെറുപ്പം മുതലുള്ള സ്വപ്‌നം സഫലമായതിന്റെ സന്തോഷത്തിലാണ് ശിവാംഗി. ശിവാംഗിയുടെ സാഹസിക യാത്ര നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്നുമാണ് ആരംഭിച്ചത്. യാത്രയുടെ സംഘാടകന്‍ സെവന്‍ സമ്മിറ്റ് ട്രെക്‌സിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 6 ന് തിരിച്ച യാത്രയാണ് വിജയം കണ്ടിരിക്കുന്നത്.

ശിവാംഗിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. അത്ഭുതകരമായ വിജയം എന്നാണ് അദ്ദേഹം എവറസ്റ്റ് കീഴടക്കിയതിനെ പറഞ്ഞത്. ക്ലീന്‍ ഗംഗ ക്ലീന്‍ ഹിമാലയ പ്രചാരണത്തിന്റെ ഭാഗമായി ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ നിന്നുള്ള സംഘത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

എവറസ്റ്റ് കീഴടക്കിയതോടെ തന്റെ കുട്ടിക്കാല സ്വപ്‌നമാണ് ഇവിടെ പൂര്‍ത്തിയാക്കിയതെന്നും ഇവിടെയുള്ള എല്ലാ മലകളും കീഴടക്കുകയാണ് തന്റെ ലക്ഷ്യമെന്നും ശിവാംഗി പറഞ്ഞു.

ജവഹര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനില്‍ നിന്നും എവറസ്റ്റ് കീഴടക്കുന്നതിനുള്ള പരിശീലന കോഴ്‌സ് ശിവാംഗി പൂര്‍ത്തിയാക്കിയിട്ടുണ്ട്. യാത്ര തുടങ്ങുന്നതിന് മുമ്പ് നിരവധി പരിശീലന ക്ലാസുകളിലും പങ്കെടുത്തിട്ടുണ്ട്. നേപ്പാള്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും 346 ഓളം ആളുകള്‍ക്കാണ് ഈ വര്‍ഷം എവറസ്റ്റിലേക്കുള്ള പെര്‍മിറ്റ് അനുവദിച്ചിട്ടുളളത്.

 

Comments

comments

Categories: FK News, Motivation, Slider, Women