സമാജ്‌വാദി പാര്‍ട്ടി ഏറ്റവും കൂടുതല്‍ ആസ്തിയുള്ള പ്രാദേശികപാര്‍ട്ടി

സമാജ്‌വാദി പാര്‍ട്ടി ഏറ്റവും കൂടുതല്‍ ആസ്തിയുള്ള പ്രാദേശികപാര്‍ട്ടി

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ള പാര്‍ട്ടിയായി ഒന്നാം സ്ഥാനത്തെത്തിയത് അഖിലേഷ് യാദവ് പ്രസിഡന്റായുള്ള സമാജ്‌വാദി പാര്‍ട്ടി. ഇന്ത്യയിലെ 32 പ്രാദേശിക പാര്‍ട്ടികളില്‍ നിന്നുമാണ് സമാജ് വാദി പാര്‍ട്ടിയെ തെരഞ്ഞെടുത്തത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ടിലാണ് പാര്‍ട്ടികളുടെ ആസ്തി തിരിച്ചുള്ള പട്ടിക പുറത്തുവന്നിരിക്കുന്നത്. 82.76 കോടിയാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ആസ്തി.

പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തെലുങ്കു ദേശം പാര്‍ട്ടിയും(ടിഡിപി), മൂന്നാം സ്ഥാനത്ത് എഐഎഡിഎംകെ യുമാണ്. 72.92 കോടിയാണ് ടിഡിപിയുടെ ആസ്തി. അതേസമയം, ഐഎഎഡിഎംകെയുടെ ആസ്തി 48.88 കോടിയാണ്.

പതിനാല് പാര്‍ട്ടികള്‍ക്ക് വരുമാനം കുറഞ്ഞുവെന്നും പതിമൂന്നെണ്ണത്തിന് കൂടിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അഞ്ച് പാര്‍ട്ടികള്‍ അവരുടെ ആദായനികുതി കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

Comments

comments

Categories: FK News, Politics, Slider