പെട്രോള്‍ വില വീണ്ടും വര്‍ദ്ധിച്ചു; 81 രൂപയായി

പെട്രോള്‍ വില വീണ്ടും വര്‍ദ്ധിച്ചു; 81 രൂപയായി

കൊച്ചി: ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കേരളത്തില്‍ ഉയര്‍ന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 81 രൂപയ്ക്കടുത്തെത്തി. കൊച്ചിയിലും വില എണ്‍പതിലേക്ക് അടുക്കുകയാണ്. കോഴിക്കോട് നഗരത്തിലും ഒരു ലീറ്റര്‍ പെട്രോളിന് 80 രൂപയില്‍ അധികം നല്‍കണം. ഡീസല്‍വില 74 രൂപയ്ക്കടുത്തെത്തിയിരിക്കുകയാണ്. കര്‍ണാടക തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു വില വര്‍ധിപ്പിക്കാത്ത കമ്പനികള്‍ വോട്ടെടുപ്പു കഴിഞ്ഞതോടെ 30 പൈസയോളം ദിവസവും കൂട്ടുകയാണ്.

രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ശക്തമായ ഇടിവ് പെട്രോള്‍ വിലയെ ബാധിക്കുന്നുണ്ട്. ദിവസവും പെട്രോള്‍, ഡീസല്‍ വില കൂടിയിട്ടും എക്‌സൈസ് തീരുവ കുറയ്ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയാറായിട്ടില്ല. പെട്രോള്‍, ഡീസല്‍ വില അടിക്കടി ഉയരുന്നതു സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ ബാധിക്കും. ഉയര്‍ന്ന ചരക്കുനീക്കച്ചെലവു നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടുകയാണ്. പച്ചക്കറി, പഴങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങി എല്ലാ ഭക്ഷ്യോല്‍പന്നങ്ങളുടെയും വില കുതിച്ചുയരുന്നതോടെ സാധാരണക്കാരന്റെ ജീവിതം താളം തെറ്റും.

Comments

comments

Categories: Business & Economy, Slider