ഒല ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

ഒല ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ഒല രാജ്യത്തെ മൂന്ന് നഗരങ്ങളിലേക്കു കൂടി സര്‍വീസ് നീട്ടുന്നു. ബ്രിസ്‌ബെയ്ന്‍, ഗോള്‍ഡ് കോസ്റ്റ്, കാന്‍ബെറ എന്നീ നഗരങ്ങളിലാണ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്.

നേരത്തെ പെര്‍ത്ത്, സിഡ്‌നി, മെല്‍ബണ്‍ എന്നീ നഗരങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച ഒല മറ്റ് നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നത് ആലോചനയിലിരിക്കുകയാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ജനുവരി 30 ന് ആരംഭിച്ച സര്‍വീസില്‍ 30,000 ത്തോളം ഡ്രൈവര്‍ പാര്‍ട്ണര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഒലയുടെ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയയിലെ ഡ്രൈവര്‍മാര്‍ക്ക് മികച്ച വരുമാനവും യാത്രക്കാര്ക്ക് മിതമായ നിരക്കിലുള്ള യാത്രാ സൗകര്യങ്ങളുമാണ് ഒല വാഗ്ദാനം ചെയ്യുന്നത്.

2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഒല ഇന്ത്യയിലെ 125 ദശലക്ഷത്തിലധികം യാത്രക്കാര്‍ക്ക് സേവനം നല്‍കുന്നുണ്ട്. 110 നഗരങ്ങളിലധികം പ്രവര്‍ത്തിക്കുന്ന ഒലയില്‍ ഒരു ദശലക്ഷത്തിലധികം ഡ്രൈവര്‍മാരാണുള്ളത്.

 

Comments

comments

Categories: Auto, FK News, Slider
Tags: Australia, Ola