ജിയോ ആഗോളതലത്തിലേക്ക്? യൂറോപ്യന്‍ വിപണി പിടിക്കാന്‍ മുകേഷ് അംബാനി

ജിയോ ആഗോളതലത്തിലേക്ക്? യൂറോപ്യന്‍ വിപണി പിടിക്കാന്‍ മുകേഷ് അംബാനി

ന്യൂഡെല്‍ഹി: രാജ്യത്തെ ടെലികോം വിപണി ഒന്നാകെ കീഴടക്കിക്കൊണ്ടിരിക്കുന്ന മുകേഷ് അംബാനിയുടെ ജിയോ ഇന്ത്യക്ക് പുറത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ വിപണിയില്‍ ജിയോയെ എത്തിക്കാനാണ് മുകേഷ് അംബാനിയുടെ നീക്കം.

ഉപഭോക്താക്കള്‍ക്ക് നിരവധി ഓഫറുകളും കുറഞ്ഞ കോള്‍, ഡാറ്റാ നിരക്കുകളും സമ്മാനിച്ച ജിയോ യൂറോപ്പിലെ എസ്റ്റോണിയയില്‍ കാലുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി എസ്റ്റോണിയയില്‍ ഇ-റെസിഡന്‍സി പ്രോഗ്രാമില്‍ പങ്കെടുക്കാനുള്ള ആലോചനയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ റിലയന്‍സിന്റെ വിപണി പിടിക്കാനുള്ള എളുപ്പ മാര്‍ഗമായാണ് മുകേഷ് അംബാനി ഇതിനെ കാണുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

മാര്‍ച്ച് മാസത്തില്‍ അംബാനി എസ്റ്റൊണിയന്‍ സര്‍ക്കാര്‍ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്റ്റോണിയയുമായി ഒത്തുചേര്‍ന്ന് ഇന്ത്യയുടെ ഇ-ഗവേര്‍ണന്‍സ് സിസ്റ്റം വികസിപ്പിക്കാനുള്ള തന്റെ ആഗ്രഹം എസ്റ്റോണിയന്‍ സര്‍ക്കാരിനെ അറിയിച്ചുവെന്നുമാണ് സൂചന.

എസ്റ്റോണിയ എന്ന ചെറുരാജ്യത്ത് റിലയന്‍സ് പോലുള്ള ഭീമന്‍ കമ്പനികള്‍ക്ക് എളുപ്പത്തില്‍ പ്രവേശിക്കാനും നിക്ഷേപം നടത്താനും കഴിയുമെന്നാണ് കമ്പനി ഉദ്യോഗസ്ഥരുടെ നിഗമനം. ജിയോയ്ക്ക് രാജ്യത്ത് ഏത് ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയുമെന്നാണ് കരുതുന്നത്.

Comments

comments

Tags: Estonesia, Europe