ഡാബര്‍ ഇന്ത്യ ഡയറക്ടറില്‍ നിന്നും അനധികൃത സ്വത്തുക്കള്‍ പിടിച്ചെടുത്തു

ഡാബര്‍ ഇന്ത്യ ഡയറക്ടറില്‍ നിന്നും അനധികൃത സ്വത്തുക്കള്‍ പിടിച്ചെടുത്തു

ന്യൂഡെല്‍ഹി: ഡാബര്‍ ഇന്ത്യ ഡയറക്ടര്‍ പ്രദീപ് ബര്‍മനില്‍ നിന്നും 20.87 കോടി വിലവരുന്ന അനധികൃത സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ചെടുത്തു. വിദേശരാജ്യങ്ങളിലുള്ള സ്വത്തുക്കളാണ് പിടിച്ചെടുത്തിരിക്കുന്നത്.

ഫോറിന്‍ എക്‌സ്‌ചെയ്ഞ്ച് മാനേജ്‌മെന്റ് ആക്ട്, സെക്ഷന്‍ 37 എയുടെ അടിസ്ഥാനത്തിലായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് സ്വത്തുക്കള്‍ പിടിച്ചെടുത്തത്. ഡാബര്‍ നേപ്പാള്‍ ലിമിറ്റഡിന്റെ ചെയര്‍മാനാണ് ബര്‍മന്‍. മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും പഠിച്ചിറങ്ങിയ ബര്‍മന്‍ 1968 ലാണ് ഡാബര്‍ ഇന്ത്യയില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചത്.

 

Comments

comments

Categories: FK News