ഡല്‍ഹി മെട്രോ: ജനക്പുരി-കല്‍ക്കാജി ഇടനാഴി 28ന് തുറക്കും

ഡല്‍ഹി മെട്രോ: ജനക്പുരി-കല്‍ക്കാജി ഇടനാഴി 28ന് തുറക്കും

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുടെ മജന്ത ലൈന്റെ ഭാഗമായ ജനക്പുരി വെസ്റ്റ്- കല്‍ക്കാജി മന്ദിര്‍ ഇടനാഴി ഈ മാസം 28ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ചേര്‍ന്നു ഫഌഗ് ഓഫ് ചെയ്യും. 25.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഇടനാഴി. ഇതിന്റെ അവശേഷിക്കുന്ന ഭാഗം ഈ വര്‍ഷം അവസാനം ഡിസംബറോടെ പൂര്‍ത്തീകരിച്ച് തുറന്നു കൊടുക്കും. നോയ്ഡയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനെയും ദക്ഷിണ ഡല്‍ഹിയിലെ കല്‍ക്കാജി മന്ദിറിനെയും ബന്ധിപ്പിക്കുന്നതാണു ശേഷിക്കുന്ന ഭാഗം. മൊത്തം പാതയുടെ നീളം 38.2 കിലോമീറ്ററാണ്.

ഡല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടിന്റെ ഡൊമസ്റ്റിക് ടെര്‍മിനലുമായും മെട്രോ ബന്ധം ഇതിലൂടെ സ്ഥാപിക്കപ്പെടുകയാണ്. ഈ ഭാഗം കൂടി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നതോടെ ഡല്‍ഹി മെട്രോ കോറിഡറിന്റെ ദൈര്‍ഘ്യം 278 കിലോമീറ്ററാവുകയാണ്. ഇതില്‍ 202 സ്റ്റേഷനുകളും ഉള്‍പ്പെടും.

Comments

comments

Categories: FK Special, Slider