ദേബാശിഷ് ചാറ്റര്‍ജി ഐഐഎം കോഴിക്കോട് ഡയറക്റ്റര്‍

ദേബാശിഷ് ചാറ്റര്‍ജി ഐഐഎം കോഴിക്കോട് ഡയറക്റ്റര്‍

ഐ ഐ എം കോഴിക്കോട് ഡയറക്റ്ററായി പ്രൊഫസര്‍ ദേബാശിഷ് ചാറ്റര്‍ജിയെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗം ഏകകണ്ഠമായി തെരഞ്ഞെടുത്തു. രണ്ടാം വട്ടമാണ് ചാറ്റര്‍ജി ഈ ചുമതലയിലെത്തുന്നത്. 2009- 14 കാലയവില്‍ ഡയറക്റ്ററായിരുന്ന പ്രൊ. ചാറ്റര്‍ജി സ്ഥാനമൊഴിഞ്ഞ ശേഷം പിന്നീട് പുതിയ ഡയറക്റ്ററെ തെരഞ്ഞെടുത്തിരുന്നില്ല. ഇപ്പോള്‍ ഐഐഎം ബില്‍ പാസായതിനു ശേഷം സ്വയംഭരണാടിസ്ഥാനത്തില്‍ സ്വന്തം ഡയറക്റ്ററെ തെരഞ്ഞെടുക്കുന്ന ആദ്യ ഐഐഎം ആയി മാറിയിരിക്കുകയാണ് ഐഐഎം കോഴിക്കോട്.

ഐഐഎമ്മുകളിലെ പിജി കോഴ്‌സുകളില്‍ 50 ശതമാനത്തിലധികം വനിതാ പ്രാതിനിധ്യം സാധ്യമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തിയാണ് പ്രൊ. ദേബാശിഷ് ചാറ്റര്‍ജി.

Comments

comments

Categories: Education, FK News