ഒച്ചില്‍ നിന്നും സൗന്ദര്യം വര്‍ധിപ്പിക്കാം

ഒച്ചില്‍ നിന്നും സൗന്ദര്യം വര്‍ധിപ്പിക്കാം

 

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ നാം നിരവധി രീതികള്‍ പരീക്ഷിക്കാറുണ്ട്. നിരവധി സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഒച്ചിനെ ഉപയോഗിച്ച് സൗന്ദര്യം വര്‍ധിപ്പിക്കാമെന്ന് കേട്ടാലോ? ആദ്യമൊന്ന് എല്ലാവരും നെറ്റിചുളിക്കും. പക്ഷേ, പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത് ഒച്ചില്‍ നിന്നുള്ള കൊഴുപ്പ് രൂപത്തിലുള്ള വസ്തു സൗന്ദര്യം കൂട്ടുമെന്നാണ്. ഈ വസ്തു സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കാമെന്നും പഠനങ്ങളില്‍ പറയുന്നു.

സൗന്ദര്യവസ്തുക്കളും ലേപനങ്ങളും ഉണ്ടാക്കാനായി തായ്‌ലാന്റില്‍ ഒച്ചുകളെ വളരെ ശ്രദ്ധയോടെ സംരക്ഷിക്കുകയാണ്. കര്‍ഷകര്‍ ഇതിനെ ജൈവ വസ്തുക്കളും പച്ചിലകളും നല്‍കി വളര്‍ത്തുകയാണ്. തെക്കന്‍ കൊറിയയില്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ഒച്ചിന്റെ ഉപയോഗം പ്രചാരം നേടി കഴിഞ്ഞു. ഈ കൊഴുപ്പ് രൂപത്തിലുള്ള വസ്തു ഉപയോഗിച്ച് വിവിധതരം ക്രീമുകളും മറ്റും നിര്‍മ്മിക്കുന്നുണ്ട്. ഇവ ഉപയോഗിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിനും സൗന്ദര്യ വര്‍ദ്ധനത്തിനും സഹായിക്കുന്നു. ചുളിവുകള്‍, പാടുകള്‍ തുടങ്ങിയവയ്ക്ക് പരിഹാരമായി ഉപയോഗിക്കാവുന്നയാണ് ഇവ എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

നല്ല രീതിയില്‍ ഭക്ഷണം നല്‍കി ഈ ഒച്ചുകളെ പരിപാലിക്കുകയാണെങ്കില്‍ അവയില്‍ നിന്നും ഉയര്‍ന്ന അളവില്‍ കൊഴുപ്പ് രൂപത്തിലുള്ള വസ്തു ലഭിക്കും. ഒച്ച് വളര്‍ത്തല്‍ സൗന്ദര്യവര്‍ധക വസ്തു നിര്‍മാണം മേഖലയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു.

തെക്കന്‍ കൊറിയന്‍, അമേരിക്കന്‍ കമ്പനികളാണ് ഇവ കൂടുതലായി ബിസിനസ് ചെയ്യുന്നത്. കൊറിയന്‍ ബ്യൂട്ടി ട്രെന്റ് ആയി മാറിക്കഴിഞ്ഞു ഇവയുടെ ഉത്പന്നങ്ങള്‍.

 

Comments

comments

Categories: FK News, Health, Life

Related Articles