രാജ്യത്തിന്റെ സായുധരംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തും

രാജ്യത്തിന്റെ സായുധരംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തും

രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നു. ഈ പദ്ധതിയ്ക്ക് കരട് രൂപം തയ്യാറാക്കുന്നതിനായി ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഒരു കര്‍മസേന രൂപവത്കരിച്ചുവെന്ന് പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍ അറിയിച്ചു.

ഭാവിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാത്തിനേയും സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യും. നമ്മുടെ സാധാരണ ജീവിതത്തെയെന്ന പോലെ ഭാവി യുദ്ധരംഗത്തെയും അത് സ്വാധീനിക്കാന്‍ പോവുകയാണ്. പല മുന്‍നിര രാജ്യങ്ങളും നിര്‍മിത ബുദ്ധിയുടെ ഉപയോഗത്തിലൂടെ അവരുടെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയും അത്തരം നടപടികള്‍ സ്വീകരിച്ചുവരികയാണ്. വിവിധ പ്രതിരോധ സേനകള്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ലാബ്‌സ്, സര്‍ക്കാര്‍ വിദഗ്ദര്‍ ഉദ്യോഗസ്ഥര്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ ഭാരത് ഇല്‌ക്ട്രോണിക് ലിമിറ്റഡ് എന്നിവയുടെയെല്ലാം പങ്കാളിത്തത്തോടെയായിരിക്കും പ്രതിരോധ സേനയെ നിര്‍മിത ബുദ്ധിയിലൂടെ സജ്ജമാക്കാനുള്ള പദ്ധതി നടപ്പിലാക്കുക.

ഐടി വ്യവസായത്തില്‍ ഇന്ത്യയ്ക്കുള്ള മെച്ചപ്പെട്ട അടിത്തറ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതില്‍ ഗുണകരമാവും. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തോടെയായിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ചൈന, റഷ്യ, അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ഇതിനോടകം നിര്‍മിത ബുദ്ധി പ്രതിരോധ മേഖലയിലേക്ക് അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Comments

comments

Categories: Tech