ശരിയായ വില ലഭിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യ വിറ്റേക്കില്ല

ശരിയായ വില ലഭിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യ വിറ്റേക്കില്ല

ന്യൂഡെല്‍ഹി: ശരിയായ വില ലഭിച്ചില്ലെങ്കില്‍ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സര്‍ക്കാര്‍ വില്‍പ്പന നടത്തിയേക്കില്ലെന്ന് കേന്ദ്ര വ്യേമയാന മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ലേല വില അപര്യാപ്തമാണെന്ന് കണ്ടെത്തിയാല്‍ എയര്‍ ഇന്ത്യ വില്‍ക്കാനോ വില്‍ക്കാതിരിക്കാനോ സര്‍ക്കാരിന് അവകാശമുണ്ടെന്ന് വ്യോമയാന വകുപ്പ് സെക്രട്ടറി ആര്‍ എന്‍ ചൗബേയാണ് മാധ്യമങ്ങളോട് പറഞ്ഞു.

ഈ വര്‍ഷം ഡിസംബര്‍ മാസത്തോടെ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കമ്പനിയുടെ എന്റര്‍പ്രൈസ് മൂല്യം കണക്കാക്കുന്നതിനായി കണ്‍സള്‍ട്ടന്റുമാരെയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. ഇവര്‍ വിമാനക്കമ്പനിക്കായി ഒരു തറവില നിശ്ചയിക്കും. എന്നാല്‍, തറ വിലയേക്കാള്‍ കുറഞ്ഞ തുകയാണ് ലേല തുകയായി ഉയര്‍ന്നു വരുന്നതെങ്കില്‍ വില്‍പ്പനയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

കടബാധ്യതമൂലം പ്രതിസന്ധിയിലായ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റൊഴിയാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. എയര്‍ ഇന്ത്യയെ കൂടാതെ ഉപ കമ്പനികളായ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 100 ശതമാനം ഓഹരികളും എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരികളും സര്‍ക്കാര്‍ വില്‍പ്പന നടത്തുന്നുണ്ട്.

Comments

comments

Categories: Slider, Top Stories