വരുന്നൂ പുതിയ ഫീച്ചര്‍; ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ഉടന്‍ വാട്‌സ്ആപ്പിലും ഷെയര്‍ ചെയ്യാം

വരുന്നൂ പുതിയ ഫീച്ചര്‍; ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ഉടന്‍ വാട്‌സ്ആപ്പിലും ഷെയര്‍ ചെയ്യാം

ഫെയ്‌സ്ബുക്ക് പുതിയ ഒരു ഫീച്ചര്‍ കൂടി ഉടന്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വാട്‌സ്ആപ്പില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാന്‍ പറ്റുമെന്നതാണ് പുതിയ ഫീച്ചറിന്റെ സവിശേഷത. എന്നാല്‍ ഇത് സംബന്ധിച്ച് ഫെയ്‌സ്ബുക്കിന്റെയോ വാട്‌സ് ആപ്പിന്റെയോ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ചില ബീറ്റ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈല്‍ ആപ്പില്‍ ഫീച്ചര്‍ ലഭിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകള്‍ വാട്‌സ്ആപ്പില്‍ കൂടി പങ്കുവയ്ക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് പുതിയ ഫീച്ചര്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റുകള്‍ ഒരു ‘ ഷെയര്‍’ ബട്ടണ്‍ ഉപയോഗിച്ച് വാട്‌സ്ആപ്പിലേക്ക് പോസ്റ്റ് ചെയ്യാവുന്നതാണ്.

‘ഷെയര്‍’ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മൂന്ന് ഓപ്ഷനുകള്‍ ലഭിക്കും. ഷെയര്‍ നൗ, റൈറ്റ് പോസ്റ്റ്, സെന്‍ഡ് ഇന്‍ വാട്‌സ്ആപ്പ്. ഇതില്‍ സെന്‍ഡ് ഇന്‍ വാട്‌സ്ആപ്പ് ക്ലിക്ക് ചെയ്താല്‍ പോസ്റ്റ് വാട്‌സ്ആപ്പിലേക്ക് പോസ്റ്റ് ചെയ്യപ്പെടും. വാട്‌സ്ആപ്പ് കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള ആര്‍ക്ക് വേണമെങ്കിലും ഫെയ്‌സ്ബുക്ക് ലിങ്ക് ഷെയര്‍ ചെയ്യാവുന്നതാണ്.

നേരത്തെ, വോയ്‌സ് പോസ്റ്റ്, ആര്‍ക്കൈവ്‌സ് സംവിധാനങ്ങള്‍ ഫെയ്‌സ്ബുക്ക് കൊണ്ടുവന്നിരുന്നു. ഫോട്ടോകളും, പോസ്റ്റുകളും സുരക്ഷിതമായി സൂക്ഷിക്കാനാണ് ആര്‍ക്കൈവ് അവതരിപ്പിച്ചിരിക്കുന്നത്. വോയ്‌സ്‌പോസ്റ്റുകള്‍ ന്യൂസ് ഫീഡുകളില്‍ കാണാന്‍ കഴിയും വിധം പോസ്റ്റ് ചെയ്യാം. 20 സെക്കന്‍ഡ് നീണ്ട വോയ്‌സ് പോസ്റ്റുകള്‍ ഈ ഫീച്ചര്‍ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് പങ്കിടാന്‍ കഴിയും.

 

Comments

comments

Categories: FK News, Tech

Related Articles