ഗാന്ധിജയന്തി ‘വെജിറ്റേറിയന്‍ ദിന’മായി ആചരിക്കും; തീവണ്ടി യാത്രക്കാര്‍ക്ക് വിതരണം ചെയ്യുക സസ്യാഹാരം മാത്രം

ഗാന്ധിജയന്തി ‘വെജിറ്റേറിയന്‍ ദിന’മായി ആചരിക്കും; തീവണ്ടി യാത്രക്കാര്‍ക്ക് വിതരണം ചെയ്യുക സസ്യാഹാരം മാത്രം

ന്യൂഡെല്‍ഹി: ഗാന്ധിജിയുടെ 150 ആം ജന്മദിനം ശുചിത്വദിനത്തിനു പുറമെ വെജിറ്റേറിയന്‍ ദിനവുമായി ആചരിക്കാന്‍ പദ്ധതിയിടുന്നു. ഇന്ത്യന്‍ റെയില്‍വെ ഇത് സംബന്ധിച്ച രൂപരേഖ തയ്യാറാക്കി. ഈ വര്‍ഷം മുതല്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഒക്ടോബര്‍ രണ്ടിന് തീവണ്ടി യാത്രക്കാര്‍ക്ക് സസ്യാഹാരം മാത്രമേ വിതരണം ചെയ്യുകയുള്ളൂവെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞമാസം റെയില്‍വെ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ 2018,2019, 2020 വര്‍ഷത്തേക്ക് ഒക്ടോബര്‍ 2 സസ്യാഹാര ദിനവുമായി ആചരിക്കണമെന്ന് പറയുന്നു. അന്നേ ദിവസം യാതൊരു മത്സ്യ-മാംസ ഭക്ഷണങ്ങളും വിതരണം ചെയ്യില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തേണ്ടതാണെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

റെയില്‍വെ മന്ത്രാലയം മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ ശുചിത്വദിനത്തിനൊപ്പം വെജിറ്റേറിയന്‍ ദിനമായും ഗാന്ധിജയന്തി ആചരിക്കണം.

മറ്റ് പരിപാടികളും റെയില്‍വെ സംഘടിപ്പിക്കാന്‍ റെയില്‍വെ ആസൂത്രണം ചെയ്തിട്ടുണ്ട്. ദണ്ഡിയാത്രാ അനുസ്മരണവും ആ ദിനം നടത്തും. റെയില്‍വെയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളില്‍ ഗാന്ധിജിയുടെ ചിത്രം, മ്യൂറല്‍ പെയ്ന്റിംഗ്, രാഷ്ട്രപിതാവിന്റെ ചിത്രം ആലേഖനം ചെയ്ത ടിക്കറ്റ്, കോച്ചുകളിലും സീറ്റ് നമ്പറിനടുത്തും ഗാന്ധിയുടെ ചിത്രം എന്നിവ പതിപ്പിക്കാനുള്ള പദ്ധതികളും റെയിവെ ആസൂത്രണം ചെയ്ത് സാംസ്‌കാരിക വകുപ്പിന്റെ അനുമതിക്കായി അയച്ചിട്ടുണ്ട്.

 

 

 

 

 

 

 

 

Comments

comments

Categories: Current Affairs, FK News