ന്യൂയോര്‍ക്ക് പൊലീസ് വകുപ്പില്‍ ആദ്യ വനിതാ സിഖ് പോലീസ് ഓഫീസര്‍

ന്യൂയോര്‍ക്ക് പൊലീസ് വകുപ്പില്‍ ആദ്യ വനിതാ സിഖ് പോലീസ് ഓഫീസര്‍

 

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആദ്യ വനിതാ സിഖ് ഓക്‌സിലറി പോലീസ് ഓഫീസര്‍ ആണ് ഗുര്‍ഷാക് കൗര്‍. നിയമനിര്‍വ്വഹണത്തില്‍ പങ്കാളിയായ ഗുര്‍ഷാക് മറ്റുള്ളവര്‍ക്ക് പ്രചോദനമാവുകയും സിഖ് മതത്തെക്കുറിച്ച് മനസിലാക്കി തരികയും ചെയ്യും. ന്യൂയോര്‍ക്ക് സിറ്റി പോലീസ് അക്കാദമിയില്‍ നിന്നും ബിരുദ പഠനത്തിന് ശേഷമാണ് ഓക്‌സിലറി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസറായ ഗുര്‍ഷാക് കൗര്‍ പദവിയിലെത്തുന്നത്.

ആദ്യ വനിതാ സിഖ് പോലീസ് ഓഫീസര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് സിഖ് പോലീസ് അസോസിയേഷന്‍ ട്വീറ്റ് ചെയ്തു. കൗറിനെ പോലീസ് വകുപ്പില്‍ ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും അസോസിയേഷന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കൗറിന്റെ സേവനങ്ങള്‍ മറ്റുള്ള ആളുകളെക്കൂടെ ഈ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ചേരാന്‍ പ്രചോദിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. നിയമ നിര്‍വ്വഹണത്തിന് സിഖ് ഓഫീസര്‍മാരെ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ സ്ഥാപനമാണ് ഈ അസോസിയേഷന്‍.

 

Comments

comments

Categories: FK News, Women