‘നിപ്പ വൈറസ്’ ഭീതിയില്‍ കേരളം; പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

‘നിപ്പ വൈറസ്’ ഭീതിയില്‍ കേരളം; പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: നിപ്പ വൈറസ് സ്ഥിരീകരിച്ചതിനുശേഷം കോഴിക്കോട് പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയാണ് മരിച്ചത്. രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ ആരോഗ്യവകുപ്പ് വൈദ്യുത ശ്മശാനത്തില്‍ സംസ്‌കിരിച്ചു. ഇതോടെ കോഴിക്കോട്ട് മാത്രം മരിച്ചവരുടെ ഒമ്പതായി. ഇതില്‍ ഏഴ് പേര്‍ക്ക് നിപ്പ വൈറസ് ബാധിച്ചിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറത്ത് നാല് പേരാണ് മരിച്ചത്. ഇവരുടെ സ്രവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്
കേന്ദ്ര സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോടേയ്ക്ക് പ്രത്യേക സംഘത്തെ അയക്കാനും എന്‍ഡിസിസി ഡയറക്ടര്‍ക്ക് കേന്ദ്രമന്ത്രി ജെ പി നഡ്ഡ നിര്‍ദേശം നല്‍കി.

 

 

Comments

comments

Categories: FK News, Health, Life