വിദ്യാഭ്യാസരംഗത്ത് പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളേക്കാള്‍ മാനസികസമ്മര്‍ദ്ദം ഉള്ളതായി കണ്ടെത്തല്‍. സിബിഎസ്ഇയുടെ കൗണ്‍സിലിംഗ് പ്രോഗ്രാമില്‍ പങ്കെടുത്ത കുട്ടികളെ അടിസ്ഥാനമാക്കിയാണ് ഈ നിഗമനം.
എല്ലാ വര്‍ഷവും പരീക്ഷ ആരംഭിക്കുന്നതിനു മുമ്പായി സിബിഎസ്ഇ നടത്തുന്ന കൗണ്‍സിലിംഗില്‍ പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളാണ് പങ്കെടുത്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഹെല്‍പ്പ് ഡെസ്കില്‍ ഏറ്റവും കൂടുതല്‍ സംശയങ്ങളും ചോദ്യങ്ങളും ഉന്നയിച്ചത് ആണ്‍കുട്ടികളാണെന്നും സിബിഎസ്ഇ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഫെബ്രുവരി 1 മുതല്‍ മെയ് 16 വരെ പരീക്ഷ സംബന്ധിച്ച് എല്ലാ സംശയങ്ങള്‍ക്കും ഹെല്പ്പ്ലൈന് മറുപടി നല്കി.
ആകെ 3,467 പേര്‍ക്കാണ് കൗണ്‍സിലിംഗ് നല്‍കിയത്. ഇതില്‍ 74 കോളുകള്‍ കരിയര്‍ സംബന്ധമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടായിരുന്നു. 3,094 വിദ്യാര്‍ത്ഥികള്‍ ഹെല്‍പ്പ്ലൈനിലേക്ക് വിളിച്ചു. ഇതില്‍ 2,132 പേര് ആണ്‍കുട്ടികളാണ്. പെണ്‍കുട്ടികള്‍ 962 പേര് മാത്രമായിരുന്നു. 373 രക്ഷിതാക്കളും ഹെല്‍പ്പ്ലൈനിലേക്ക് വിളിച്ചു.
പ്രിന്‍സിപ്പാള്‍, പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാര്‍, മനശാസ്ത്ര വിദഗ്ധര്‍, പ്രത്യേക വിദ്യാഭ്യാസ നിരീക്ഷകര്‍ എന്നിരുള്‍പ്പടെ 91 പേരാണ് കൗണ്‍സിലിംഗ് ബോര്‍ഡിലെ അംഗങ്ങള്‍.