മേഗന് സമ്മാനമായി മഞ്ഞ പൈതാനി സാരി; വിവാഹം ആഘോഷമാക്കി ഡബ്ബാവാലകളും

മേഗന് സമ്മാനമായി മഞ്ഞ പൈതാനി സാരി; വിവാഹം ആഘോഷമാക്കി ഡബ്ബാവാലകളും

 

മുംബൈ: ബ്രിട്ടനില്‍ കഴിഞ്ഞ ദിവസം നടന്ന രാജകീയ വിവാഹം ആഘോഷമാക്കി മുംബൈയിലെ ഡബ്ബാവാലകളും. ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയും മേഗന്‍ മര്‍ക്കലും വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ ഒന്നായപ്പോള്‍ ഡബ്ബാവാലകള്‍ കരഘോഷത്തോടെയാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചത്.

15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹാരിയുടെ പിതാവ് ചാള്‍സുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം പ്രത്യേക ബന്ധമാണ് ഡബ്ബാവാലകള്‍ക്ക് രാജകുടുംബവുമായുള്ളത്. അവരുടെ സ്‌നേഹം എന്നും കാത്തുസൂക്ഷിക്കുന്നുവെന്നതിന്റെ സൂചനയായിരുന്നു കഴിഞ്ഞ ദിവസത്തെ ആഘോഷങ്ങള്‍.

മഞ്ഞ നിറത്തിലുള്ള പരമ്പരാഗത പൈതാനി സാരിയാണ് മേഗന് ഡബ്ബാവാലകള്‍ വിവാഹസമ്മാനമായി സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ആശുപത്രികളിലും ബന്ധുക്കള്‍ക്കും മധുരപലഹാരങ്ങളും ഇവര്‍ വിതരണം ചെയ്തു. ആശുപത്രികളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണ വിതരണവും നടത്തി.

വിവാഹത്തിന് തങ്ങളെ ക്ഷണിച്ചില്ലെങ്കിലും ചാള്‍സ് രാജകുമാരനോടുള്ള സ്‌നേഹത്തിന്റെ ഭാഗമായി തങ്ങള്‍ ഇവിടെ ആഘോഷങ്ങള്‍ നടത്തുകയാണെന്ന് ഡബ്ബാവാല  അസോസിയേഷന്‍ പ്രതിനിധി സുഭാഷ് ധലേക്കര്‍ പറഞ്ഞു.

 

Comments

comments

Categories: FK News, Women