യമഹ നൈകെന്‍ വില പ്രഖ്യാപിച്ചു

യമഹ നൈകെന്‍ വില പ്രഖ്യാപിച്ചു

 

13,499 ഗ്രേറ്റ് ബ്രിട്ടീഷ് പൗണ്ട്. 12.40 ലക്ഷം ഇന്ത്യന്‍ രൂപ

ലണ്ടന്‍ : യമഹ നൈകെന്‍ മോട്ടോര്‍സൈക്കിളിന്റെ വില പ്രഖ്യാപിച്ചു. 13,499 ഗ്രേറ്റ് ബ്രിട്ടീഷ് പൗണ്ട് (ജിബിപി) നല്‍കി ലീനിംഗ് മൂന്നുചക്ര മോട്ടോര്‍സൈക്കിള്‍ വാങ്ങാം. ഏകദേശം 12.39 ലക്ഷം ഇന്ത്യന്‍ രൂപ. ഓണ്‍ലൈന്‍ മുഖേന മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാനുള്ള അവസരമാണ് ബ്രിട്ടണില്‍ യമഹ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യമഹ എംടി-09 ബൈക്ക് അടിസ്ഥാനമാക്കിയാണ് യമഹ നൈകെന്‍ നിര്‍മ്മിച്ചത്.

എംടി-09 ഉപയോഗിക്കുന്ന അതേ 847 സിസി, ഇന്‍ലൈന്‍ 3 സിലിണ്ടര്‍ എന്‍ജിന്‍ യമഹ നൈകെന്‍ ട്രൈക്കിന് കരുത്തേകും. ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് മോട്ടോര്‍ 114 ബിഎച്ച്പി പരമാവധി കരുത്തും 87 എന്‍എം പരമാവധി ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. മുന്നില്‍ രണ്ട് ചക്രങ്ങള്‍ ഉള്ളതിനാല്‍ യമഹ എംടി-09 മോട്ടോര്‍സൈക്കിളിനേക്കാള്‍ ഭാരം കൂടുതലാണ് നൈകെന്‍ മോട്ടോര്‍സൈക്കിളിന്. 193 കിലോഗ്രാമാണ് എംടി-09 ബൈക്കിന്റെ ഭാരമെങ്കില്‍ 263 കിലോഗ്രാമാണ് നൈകെന്‍ ട്രൈക്കിന്റെ കെര്‍ബ് വെയ്റ്റ്.

മൂന്ന് ചക്രങ്ങളുള്ള വി-മാക്‌സ് ക്രൂസര്‍ നിര്‍മ്മിക്കുന്നതിന് യമഹ ഈയിടെ പേറ്റന്റ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. യമഹ നേരത്തെ പ്രഖ്യാപിച്ച ലീനിംഗ് ട്രൈക്കുകളിലൊന്നാണ് വി-മാക്‌സ് ക്രൂസര്‍. സ്റ്റാന്‍ഡേഡ് വി-മാക്‌സ് ബൈക്കിന്റെ അതേ സീറ്റ്, ഇന്ധന ടാങ്ക്, എക്‌സ്‌ഹോസ്റ്റ് തുടങ്ങി മിക്കതും മൂന്നുചക്ര വി-മാക്‌സ് ക്രൂസറില്‍ കാണാന്‍ കഴിയും.

യമഹ നൈകെന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള സാധ്യത വിരളമാണ്

യമഹ നൈകെന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള സാധ്യത വിരളമാണ്. മോട്ടോര്‍സൈക്കിളിന്റെ ഉയര്‍ന്ന വിലയാണ് പ്രധാന തടസ്സമായി കമ്പനി കാണുന്നത്. മാത്രമല്ല, യമഹ എംടി-09 ഇന്ത്യയില്‍ പ്രതീക്ഷിച്ചത്ര വില്‍പ്പന നേടിയില്ല എന്ന കാര്യവും യമഹ കണക്കിലെടുക്കും.

Comments

comments

Categories: Auto