സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രവിഹിതം വിതരണം ചെയ്യുന്നതില്‍ വേര്‍തിരിവില്ല

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രവിഹിതം വിതരണം ചെയ്യുന്നതില്‍ വേര്‍തിരിവില്ല

ന്യൂഡെല്‍ഹി: രാജ്യത്തെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര വിഹിതം വിതരണം ചെയ്യുന്നതില്‍ കേന്ദ്ര ധനകാര്യ വകുപ്പിന് വേര്‍തിരിവില്ലെന്ന് 15 ആം ധനകാര്യ കമ്മീഷന്‍. ന്യൂഡെല്‍ഹിയില്‍ ധനകാര്യ കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങളും ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ നേതൃത്വത്തില്‍ നടത്തിയ യോഗത്തിലാണ് കമ്മീഷന്റെ പ്രസ്താവന.

എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യമായ രീതിയിലാണ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത്. കേന്ദ്ര വിഹിതം നല്‍കുന്നതില്‍ വടക്കന്‍ സംസ്ഥാനങ്ങളെന്നോ തെക്കന്‍ സംസ്ഥാനങ്ങളെന്നോ വേര്‍തിരിച്ചു കാണാനാകില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ചില സംസ്ഥാനങ്ങള്‍ക്ക് സംവരണം നല്‍കുന്നത് സംബന്ധിച്ച് ഉപരാഷ്ട്രപതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Comments

comments