മുംബൈ വിമാനത്താവളത്തില്‍ ആഭ്യന്തര,അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ജൂണ്‍ 5 വരെ വൈകും

മുംബൈ വിമാനത്താവളത്തില്‍ ആഭ്യന്തര,അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ജൂണ്‍ 5 വരെ വൈകും

 

മുംബൈ : മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ആഭ്യന്തര, അന്തര്‍ദ്ദേശീയ വിമാന സര്‍വ്വീസുകള്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി 15 ദിവസത്തോളം വൈകും. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ മുംബൈയില്‍ പ്രതിദിനം 950 സര്‍വ്വീസുകളാണ് നടത്തുന്നത്.. 14000 സര്‍വ്വീസുകള്‍ മുംബൈ വിമാനത്താവളത്തിന് കൈമാറും. എന്നാല്‍ കൃത്യമായ വിവരങ്ങള്‍ ഇപ്പോള്‍ കൈമാറാന്‍ സാധിക്കില്ലെന്ന്
എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്ന സമയത്ത് പൈലറ്റുമാരെ സഹായിക്കുന്ന ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റം ( ഐഎല്‍എസ്) എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ആധുനിക വത്കരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഐഎല്‍എസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ കുറഞ്ഞത് ഒരു സര്‍വ്വീസ് റദ്ദാക്കും. കൂടാതെ പ്രധാന റണ്‍വെ വെള്ളിയാഴ്ച രാവിലെ 9.5 നും 11.49 നും ഇടയില്‍ രണ്ട് മണിക്കൂര്‍ അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ സര്‍വ്വീസുകള്‍ വൈകുമെന്നല്ലാതെ വിമാനം റദ്ദാക്കില്ല. 2018 ജൂണ്‍ 5 മുമ്പ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ മുംബൈ വിമാനത്താവളത്തിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 100 ശതമാനത്തിലേറെ വര്‍ധിച്ചതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

 

 

Comments

comments

Categories: FK News