ഡാര്‍ജിലിംഗ് തേയിലയുടെ ഉത്പാദനം ഇടിയുന്നു

ഡാര്‍ജിലിംഗ് തേയിലയുടെ ഉത്പാദനം ഇടിയുന്നു

ഡാര്‍ജിലിംഗ്: ഡാര്‍ജിലിംഗ് മലനിരകളിലെ താപനിലയിലും മഴയുടെ രീതിയിലുമുണ്ടാകുന്ന ക്രമാനുഗതമായ മാറ്റവും, പ്രശസ്തമായ ഡാര്‍ജിലിംഗ് തേയിലയുടെ ഉത്പാദനത്തെ ബാധിച്ചു തുടങ്ങുന്നു. ഡാര്‍ജിലിംഗിലെ ഹില്‍ സ്റ്റേഷനായ കുര്‍സിയോങിലെ താപനില കഴിഞ്ഞ 20 വര്‍ഷത്തിനിടെ 0.51 ഡിഗ്രി ഉയരുകയും, മൊത്തം വാര്‍ഷിക മഴ 56 എംഎം ആയി ഇടിയുകയും ചെയ്തു. ഇത് ഡാര്‍ജിലിംഗ് തേയിലയുടെ ഉത്പാദനത്തെയാണു ബാധിച്ചത്. കാലാവസ്ഥ വ്യതിയാനം തേയിലയുടെ ഉത്പാദനത്തെ എപ്രകാരം ബാധിച്ചെന്ന് അറിയുവാന്‍ വേണ്ടി ഡാര്‍ജിലിംഗ് ടീ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ (ഡിടിആര്‍&ഡിസി) കൃഷിയിടങ്ങളില്‍ നടത്തിയ പഠനത്തിലാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്.

മഴ അടിസ്ഥാനമായ ഒരു വിളയാണ് തേയില. അതിന്റെ വളര്‍ച്ചയ്ക്ക് പ്രത്യേക മണ്ണ്, ഈര്‍പ്പം തുടങ്ങിയവ പ്രധാന ഘടകങ്ങളാണ്. താപനില ഉയരുന്നതും, മഴ കുറയുന്നതും തേയിലയുടെ വളര്‍ച്ചയ്ക്കു ദോഷമാണ്. കീടനാശിനിയുടെ ഉപയോഗവും ദോഷകരമാണ്. തേയിലയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ താപനില 18 ഡിഗ്രിക്കും 30 ഡിഗ്രിക്കും ഇടയിലുള്ളതാണ്. ഈ നിലയില്‍ വ്യത്യാസം വരുന്നത് ദോഷം ചെയ്യും. അതു പോലെ ശക്തമായ കാറ്റ്, അതിശൈത്യം എന്നിവയും ദോഷകരം തന്നെ. ഡാര്‍ജിലിംഗില്‍ പ്രധാനമായും അഞ്ച് താഴ്‌വരകളിലാണു തേയില വളരുന്നത്. റ്റീസ്ത, റാംബാഗ്, കുര്‍സിയോങ്, മിറിക്, ഡാര്‍ജിലിംഗ് എന്നിവിടങ്ങളിലാണ്. ഈ ഓരോ താഴ്‌വരയ്ക്കും ഓരോ കാലാവസ്ഥ പാറ്റേണ്‍ ആണ്.പക്ഷേ സമീപകാലത്ത് ഈ അഞ്ച് താഴ്‌വരകളിലും മഴയുടെ തോത് ഗണ്യമായി കുറഞ്ഞു. ഇത് തേയില വ്യവസായത്തെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്.

Comments

comments

Categories: FK Special, Slider