വിപണി മൂല്യത്തില്‍ അഞ്ച് കമ്പനികള്‍ക്ക് നഷ്ടമായത് 57,333 കോടി രൂപ

വിപണി മൂല്യത്തില്‍ അഞ്ച് കമ്പനികള്‍ക്ക് നഷ്ടമായത് 57,333 കോടി രൂപ

ആര്‍ഐഎല്ലിന്റെ വിപണി മൂല്യത്തില്‍ 34,908.45 കോടി രൂപയുടെ നഷ്ടമാണുണ്ടായത്

മുംബൈ: രാജ്യത്ത് വിപണി മൂല്യത്തില്‍ മുന്നിട്ടു നില്‍ക്കുന്ന പത്ത് കമ്പനികളില്‍ ഉള്‍പ്പെട്ട അഞ്ച് കമ്പനികള്‍ക്ക് കഴിഞ്ഞയാഴ്ച ഓഹരി വിപണിയിലുണ്ടായത് 57,333.55 കോടി രൂപയുടെ സംയോജിത നഷ്ടം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ആണ് വിപണി മൂല്യത്തില്‍ കൂത്തനെയുള്ള ഇടിവ് രേഖപ്പെടുത്തിയത്. ആര്‍ഐഎല്ലിനു പുറമെ ഐടിസി, എച്ച്ഡിഎഫ്‌സി, മാരുതി സുസുക്കി ഇന്ത്യ, ഒഎന്‍ജിസി തുടങ്ങിയ കമ്പനികളും നഷ്ടം കുറിച്ചു.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് (എച്ച്‌യുഎല്‍), ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ നേട്ടമുണ്ടാക്കിയ മുന്‍ നിര കമ്പനികള്‍. ആര്‍ഐഎല്ലിന്റെ വിപണി മൂല്യത്തില്‍ 34,908.45 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 5,91,353.05 കോടി രൂപയിലെത്തി. എച്ച്ഡിഎഫ്‌സിയുടെ വിപണി മൂല്യം 10,582.42 കോടി രൂപ ഇടിഞ്ഞ് 3,11,482.69 കോടി രൂപയിലും മാരുതി സുസുക്കിയുടെ വിപണി മൂല്യം 6,819.46 കോടി രൂപ ഇടിഞ്ഞ് 2,57,147.16 കോടി രൂപയിലും എത്തി. ഒഎന്‍ജിസി ഐടിസി എന്നിവയുടെ വിപണി മൂല്യത്തില്‍ യഥാക്രമം 2,887.47 കോടി രൂപയുടെയും 2,135.75 കോടി രൂപയുടെയും നഷ്ടമുണ്ടായി.

എച്ച്‌യുഎല്ലിന്റെ വിപണി മൂല്യം 21,169.09 കോടി രൂപ വര്‍ധിച്ച് 3,47,212.06 കോടി രൂപയായി. വിപണി മൂല്യത്തില്‍ ഐടിസിയെ മറികടന്ന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള എഫ്എംസിജി കമ്പനിയെന്ന പദവിയും വെള്ളിയാഴ്ചത്തെ വ്യാപാരത്തില്‍ എച്ച്‌യുഎല്‍ സ്വന്തമാക്കിയിരുന്നു. 6.5 ശതമാനത്തിന്റെ വര്‍ധനയാണ് എച്ച്‌യുഎല്ലിന്റെ ഓഹരി മൂല്യത്തില്‍ കഴിഞ്ഞയാഴ്ചയുണ്ടായത്.

ടിസിഎസ് 7,992.15 കോടി രൂപയും കൊട്ടക് മഹീന്ദ്ര ബാങ്ക് 5,488.64 കോടി രൂപയുമാണ് കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഇന്‍ഫോസിന്റെ വിപണി മൂല്യം 600.63 കോടി രൂപ വര്‍ധിച്ച് 2,58,546.04 കോടി രൂപയിലും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 584.32 കോടി രൂപ വര്‍ധിച്ച് 5,22,745.23 കോടി രൂപയിലുമെത്തി. 687 പോയ്ന്റിന്റെ നഷ്ടമാണ് സെന്‍സെക്‌സില്‍ കഴിഞ്ഞയാഴ്ചയുണ്ടായത്. നിഫ്റ്റി 210 പോയ്ന്റിന്റെ നഷ്ടം കുറിച്ചു.

Comments

comments

Categories: Business & Economy