SpaceX ന് ചൈനയുടെ മറുപടി OneSpace

SpaceX ന് ചൈനയുടെ മറുപടി OneSpace

വണ്‍ സ്‌പേസ് ടെക്‌നോളജി എന്നു പേരുള്ള ബീജിംഗ് ആസ്ഥാനമായ സ്റ്റാര്‍ട്ട് അപ്പ് സ്വന്തമായി റോക്കറ്റ് വിക്ഷേപിച്ചത് ചരിത്രമായി. ബഹിരാകാശ പര്യവേക്ഷണ രംഗത്ത് ചൈനയുടെ സ്വാധീനം വരും നാളുകളില്‍ വര്‍ധിക്കുമെന്ന് ഇതോടെ ഉറപ്പായിരിക്കുന്നു.

സ്വന്തമായി റോക്കറ്റ് വിക്ഷേപിച്ച ചൈനയിലെ ആദ്യ സ്വകാര്യ കമ്പനിയായി വണ്‍ സ്‌പേസ് മാറി. ഒന്‍പത് മീറ്റര്‍ ഉയരമുള്ള OS-X0 റോക്കറ്റ്, വ്യാഴാഴ്ച വടക്ക്-പടിഞ്ഞാറന്‍ ചൈനയില്‍നിന്നും വിജയകരമായി വിക്ഷേപിച്ചതോടെയാണ് ഈ വിശേഷണത്തിനു വണ്‍ സ്‌പേസ് അര്‍ഹമായത്. ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ ഓഫ് ചൈനയുമായി സഹകരിച്ചു നടത്തുന്ന ഗവേഷണ പദ്ധതിക്കു ഡാറ്റ ശേഖരിക്കുക എന്നതാണു വണ്‍ സ്‌പേസ് ഈ വിക്ഷേപണ ദൗത്യത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ഭൂമിയില്‍നിന്നും 800 കിലോമീറ്ററോളം ദൂരം വരുന്ന ഭ്രമണപഥത്തില്‍ 100 കിലോഗ്രാം വരെ വരുന്ന പേ ലോഡുകളെത്തിക്കാന്‍ (payloads-വിമാനത്തിലും റോക്കറ്റിലും കൊണ്ടു പോകുന്ന സാമഗ്രികളെ പേ ലോഡുകള്‍ എന്നു പറയുന്നു) ശേഷിയുള്ളതാണ് OS-X0 റോക്കറ്റ്.
2015-ലാണു വണ്‍ സ്‌പേസ് സ്ഥാപിച്ചത്. വണ്‍സ്‌പേസിനെ എലോണ്‍ മസ്‌ക്കിന്റെ റോക്കറ്റ് കമ്പനിയായ സ്‌പേസ് എക്‌സിനോട് സാമ്യപ്പെടുത്താനാണു സിഇഒയായ ഷു ചാങിന് താത്പര്യം. ഇക്കാര്യം അദ്ദേഹം മറച്ചുവയ്ക്കുന്നുമില്ല. ‘സ്‌പേസ് എക്‌സ് അമേരിക്കയിലെ ആദ്യത്തെ റോക്കറ്റ് കമ്പനി, വണ്‍ സ്‌പേസ് ചൈനയിലെ ആദ്യത്തെ കമ്പനിയും’ -ഷു ചാങ് പറയുന്നു. സ്‌പേസ് എക്‌സ് പിന്നിട്ട പടവുകള്‍ അനവധിയാണ്. സ്‌പേസ് എക്‌സുമായി, വണ്‍ സ്‌പേസിനെ ഇപ്പോള്‍ ഒട്ടും താരതമ്യം ചെയ്യാന്‍ സാധിക്കുകയുമില്ല. ഭ്രമണപഥത്തില്‍ കൃത്രിമ ഉപഗ്രഹങ്ങളെ എത്തിക്കുന്ന വലിയ റോക്കറ്റുകള്‍ നിരവധി വിക്ഷേപിച്ചവരാണു സ്‌പേസ് എക്‌സ്. എന്നാല്‍ വണ്‍ സ്‌പേസിനും വലിയ ലക്ഷ്യങ്ങളാണുള്ളത്. അതിനു മുന്നോടിയായിട്ടുള്ള ഒരു എളിയ തുടക്കമാണിപ്പോള്‍ കുറിച്ചിരിക്കുന്നത്.

മൈക്രോ, നാനോ ഉപഗ്രഹങ്ങളെ വഹിച്ചു കൊണ്ടു പോകാന്‍ ശേഷിയുള്ള റോക്കറ്റുകള്‍ അഥവാ ലോഞ്ച് വെഹിക്കിളുകളെ വികസിപ്പിക്കാനാണു വണ്‍ സ്‌പേസ് ലക്ഷ്യമിടുന്നത്. എന്നാല്‍ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റുകള്‍ വലിയ ഉപഗ്രഹങ്ങളെ വഹിച്ചു കൊണ്ടു പോകാന്‍ ശേഷിയുള്ളവയാണ്. എങ്കിലും വണ്‍ സ്‌പേസിന് ഇപ്പോള്‍ തന്നെ പത്തോളം ഓര്‍ഡറുകള്‍ ലഭിച്ചു കഴിഞ്ഞെന്നു സിഇഒ ഷു ചാങ് പറഞ്ഞു. ചൈനയുടെ റോക്കറ്റ് സ്റ്റാര്‍ട്ട് അപ്പായ വണ്‍ സ്‌പേസ് ടെക്‌നോളജിക്ക് ചൈനയിലെ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് ഇന്‍ഡസ്ട്രി ഫോര്‍ നാഷണല്‍ ഡിഫന്‍സിന്റെ (SASTIND) ശക്തമായി പിന്തുണയുണ്ട്. സാങ്കേതികപരമായ നിരവധി സഹായങ്ങള്‍ വണ്‍ സ്‌പേസിന് അവര്‍ നല്‍കി വരുന്നു. ഇതിനുപുറമേ 500 ദശലക്ഷം യുവാന്‍ സമാഹരിക്കാനുള്ള സഹായവും അവര്‍ ചെയ്തു കൊടുക്കുകയുണ്ടായി.

2015-ലാണു വണ്‍ സ്‌പേസ് സ്ഥാപിച്ചത്. വണ്‍സ്‌പേസിനെ എലോണ്‍ മസ്‌ക്കിന്റെ റോക്കറ്റ് കമ്പനിയായ സ്‌പേസ് എക്‌സിനോട് സാമ്യപ്പെടുത്താനാണു സിഇഒയായ ഷു ചാങിന് താത്പര്യം. ഇക്കാര്യം അദ്ദേഹം മറച്ചുവയ്ക്കാറുമില്ല. വലിയ റോക്കറ്റുകള്‍ വിക്ഷേപിച്ചവരാണു സ്‌പേസ് എക്‌സ്. എന്നാല്‍ വണ്‍ സ്‌പേസിനും വലിയ ലക്ഷ്യങ്ങളാണുള്ളത്. അതിനു മുന്നോടിയായിട്ടുള്ള ഒരു എളിയ തുടക്കമാണിപ്പോള്‍ കുറിച്ചിരിക്കുന്നത്.

ചൈനയില്‍ റോക്കറ്റ് വിക്ഷേപണം ദീര്‍ഘകാലം നിര്‍വഹിച്ചിരുന്നത് സര്‍ക്കാര്‍ ഏജന്‍സികളായിരുന്നു. എന്നാല്‍ സമീപകാലത്തായി സ്വകാര്യ കമ്പനികള്‍ ഈ മേഖലയിലേക്കു കടന്നുവന്നിരിക്കുകയാണ്. ബീജിംഗിലെ ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ ഫ്യൂച്ചര്‍ എയ്‌റോസ്‌പേസിന്റെ കണക്ക്പ്രകാരം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 60-ലേറെ സ്വകാര്യ ചൈനീസ് സ്ഥാപനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ സ്‌പേസ് ഇന്‍ഡസ്ട്രിയില്‍ പ്രവേശിച്ചെന്നാണ്. ഇവയില്‍ ഭൂരിഭാഗവും ഉപഗ്രഹങ്ങളും, റോക്കറ്റുകളും നിര്‍മിക്കുകയും ലോഞ്ച് ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കമ്പനികളാണ്. ഭൂരിഭാഗം കമ്പനികളും പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത് ചൈനയുടെ തലസ്ഥാനമായ ബീജിംഗിലാണ്. വാണിജ്യാടിസ്ഥാനത്തില്‍ ലോഞ്ചിംഗ് സേവനം ലഭ്യമാക്കുന്ന ചൈനയിലെ മുന്‍നിരക്കാരാണു വണ്‍ സ്‌പേസ്. ഇവര്‍ക്കു പുറമേ ലിങ്ക് സ്‌പേസ്, ലാന്‍ഡ് സ്‌പേസ്, എക്‌സ്‌പേസ് തുടങ്ങിയ കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്.

2020-ാടെ ആഗോള സ്‌പേസ് വിപണിയുടെ മൂല്യം 485 ബില്യന്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്ന് ചൈനയുടെ പങ്ക് 125.78 ബില്യന്‍ ഡോളറിന്റേതായിരിക്കുമെന്നു കരുതപ്പെടുന്നു.

സ്‌പേസ് രംഗം വാണിജ്യവത്കരിക്കുന്നത് ചെലവ് കുറയാനും, ബഹിരാകാശ രംഗത്തെ പര്യവേക്ഷണങ്ങളുടെ ക്ഷമത വര്‍ധിപ്പിക്കുവാനും, അതുവഴി ടെക്‌നോളജിക്കു കൂടുതല്‍ മുന്നേറാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ബഹിരാകാശ യാത്ര സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്‌പേസ് എക്‌സ്, ബ്ലൂ ഒറിജിന്‍, വിര്‍ജിന്‍ ഗലാറ്റിക് തുടങ്ങിയ സ്ഥാപനങ്ങള്‍ cost-effective (നിര്‍മാണച്ചെലവിനോടു താരതമ്യപ്പെടുത്തുമ്പോള്‍ ഗുണകരമായത്) വാഹനങ്ങള്‍ വികസിപ്പിക്കുകയാണ്. ഇതു ചൈനീസ് സംരംഭകരെ ആവേശം കൊള്ളിച്ചു. 2015 ജൂണില്‍ സ്ഥാപിതമായ ലാന്‍ഡ് സ്‌പേസ് എന്ന സ്വകാര്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ചൈനീസ് റോക്കറ്റ് നിര്‍മാതാക്കള്‍ 500 ദശലക്ഷം യുവാന്‍(ഏകദേശം 78.61 മില്യന്‍ യുഎസ് ഡോളര്‍) സമാഹരിക്കുകയുണ്ടായി.SpaceOK എന്ന ഷാങ്ഹായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 40 ചെറു കമ്മ്യൂണിക്കേഷന്‍ സാറ്റ്‌ലൈറ്റുകള്‍ ലോഞ്ച് ചെയ്യാനുള്ള തയാറെടുപ്പിലാണ്. ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സില്‍ മുന്നേറുകയെന്നതാണ് ഇൗ ദൗത്യത്തിനു പിന്നിലുള്ളതെന്നും അണിയറക്കാര്‍ പറയുന്നു.

2020-ാടെ ആഗോള സ്‌പേസ് വിപണിയുടെ മൂല്യം 485 ബില്യന്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്ന് ചൈനയുടെ പങ്ക് 125.78 ബില്യന്‍ ഡോളറിന്റേതായിരിക്കുമെന്നു കരുതപ്പെടുന്നു.

Comments

comments

Categories: FK Special, Slider