തെക്കന്‍ ചൈനാ കടലില്‍ ചൈന ബോംബര്‍ വിമാനങ്ങള്‍ വിന്യസിച്ചു

തെക്കന്‍ ചൈനാ കടലില്‍ ചൈന ബോംബര്‍ വിമാനങ്ങള്‍ വിന്യസിച്ചു

ബീയ്ജിംഗ്: തെക്കന്‍ ചൈനാ കടലില്‍ ചൈന ബോംബറുകള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്. തര്‍ക്കപ്രദേശമാണ് തെക്കന്‍ ചൈനാ കടല്‍. ഇവിടെ പരിശീലനത്തിന്റെ ഭാഗമായാണ് ബോംബറുകള്‍ വിന്യസിച്ചതെന്നാണ് വ്യോമസേനാ അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ആണവായുധങ്ങള്‍ വഹിക്കാനാകുന്ന ദീര്‍ഘദൂര ബോംബര്‍ വിമാനം എച്ച്-6 കെയും വിന്യസിച്ചവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യോമസേന പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. സമുദ്രഭാഗത്തു നിന്നുള്ള അക്രമങ്ങളെ ചെറുക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇത്. വിയറ്റ്‌നാം, തായ്‌വാന്‍, ഫിളീപ്പിന്‍സ്, ബ്രൂണെ എന്നീ രാജ്യങ്ങളുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബോംബര്‍ വിമാനങ്ങള്‍ വിന്യസിച്ചതില്‍ ആശങ്കയുടലെടുത്തിട്ടുണ്ട്. തായ്‌വാനില്‍ സൈനികതാവളം ആരംഭിക്കാന്‍ ചൈന ഒരുങ്ങുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

 

Comments

comments

Categories: Current Affairs, FK News, World