ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ സുസുക്കി; 2.5 മില്ല്യണ്‍ ഉത്പാദനം ലക്ഷ്യമിടുന്നു

ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ സുസുക്കി; 2.5 മില്ല്യണ്‍ ഉത്പാദനം ലക്ഷ്യമിടുന്നു

 

ന്യൂഡല്‍ഹി: ജപ്പാന്‍ കാര്‍ നിര്‍മ്മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ 2030 ആകുമ്പോഴേക്കും ഇന്ത്യയില്‍ 2.5 മില്ല്യണ്‍ കാറുകളുടെ ഉത്പാദനം ലക്ഷ്യമിടുന്നു. ഇന്ത്യയില്‍ അതിന്റെ ആധിപത്യം നിലനിര്‍ത്താനുള്ള ലക്ഷ്യത്തോടെയാണ് പുതിയ തുടക്കം.

സുസുക്കിയുടെയോ അല്ലെങ്കില്‍ അതിന്റെ പ്രാദേശിക യൂണിറ്റുകളുടെയോ പ്ലാന്റ് വിപുലപ്പെടുത്താനും ആലോചിക്കുന്നുണ്ട്. ഗുജറാത്ത് പ്ലാന്റിലാണ് ആദ്യമായി പദ്ധതി നടപ്പാക്കുന്നത്. 2020 ആകുമ്പോഴേക്കും 750,000 കാറുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. രണ്ടാമത്തെ ഘട്ടത്തില്‍ ഗുര്‍ഗാവോണില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കും. 2025 ആകുമ്പോഴേക്കും ഏകദേശം 1.5 ദശലക്ഷം യൂണിറ്റ് കപ്പാസിറ്റിയുള്ളതാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. രണ്ട് ഘട്ടങ്ങളിലായി, സുസുക്കിയുടെ മൊത്തം വാഹന ഉല്‍പാദന ശേഷി ഉയരും. ഇപ്പോള്‍ 1.75 മില്യണ്‍ ഉയര്‍ത്തുമ്പോള്‍ മൊത്തം ഉല്‍പാദനം 4.5 മില്യണോ അതിലധികമോ ആകും.

അബുദാബിയിലെ അടുത്തിടെ നടന്ന കൂടിക്കാഴ്ചയില്‍ കമ്പനിയുടെ ലാഭത്തിനായി ചില വിതരണക്കാരെ മാരുതി സുസുക്കി മാനേജ്‌മെന്റ് ഏറ്റെടുത്തിരുന്നു. 2030 ഓടെ മാരുതി 5 മില്യണ്‍ വാഹനങ്ങള്‍ വില്‍ക്കാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ഇനി വരുന്ന മാസങ്ങളില്‍ വില്‍പന വര്‍ദ്ധിക്കുമെന്ന് മാരുതി ചെയര്‍മാന്‍ ഒസാമ സുസുക്കി അറിയിച്ചു. 2025 ആകുമ്പോഴേക്കും 3 മില്യന്‍ യൂണിറ്റുകള്‍ വില്‍ക്കാനാണ് മാരുതി സുസൂക്കി ലക്ഷ്യമിടുന്നത്.

ഗുജറാത്തിലെ നിലവിലുള്ള ശേഷി വികസിപ്പിക്കാന്‍ സുസുക്കി പദ്ധതിയ്ക്കാകും. കഴിഞ്ഞില്ലെങ്കില്‍ 2025 ആകുമ്പോഴേക്കും മൂന്ന് മില്യണ്‍ സമാഹരിക്കാന്‍ സാധിക്കാതെ വരും. 2020 ല്‍ തുടങ്ങുമെന്ന് കരുതുന്ന സെഡാന്‍ സിയാസ് എന്ന പുതിയ മോഡലിന്റെ ഉത്പാദനം ഗുജറാത്ത് പ്ലാന്റിലേക്ക് മാറ്റും. ഇത് സംബന്ധിച്ച ഗവേഷണത്തിനും വികസനത്തിനുമായി 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് സുസൂക്കി ഉദ്ദേശിക്കുന്നത്. അടുത്ത പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഭ്യന്തര വിപണിക്ക് വേണ്ടി നിരവധി ഹൈബ്രിഡ് വാഹനങ്ങളും കൂടുതല്‍ കാര്യക്ഷമതയുള്ള ഗ്യാസോലിന്‍ എഞ്ചിനുകളും ഇറക്കുന്നതിന് സുസുക്കി ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

Comments

comments

Categories: Business & Economy, Slider