പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍; ലിറ്ററിന് 80 രൂപ

പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍; ലിറ്ററിന് 80 രൂപ

തിരുവനന്തപുരം: കേരളത്തില്‍ പെട്രോളിനും ഡീസലിനും വില ഉയര്‍ന്ന് ലിറ്ററിന് 80 രൂപ രേകപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. തിരുവനന്തപുരത്ത് ഇന്നു പെട്രോള്‍ വില ലീറ്ററിന് 80.01 രൂപയും ഡീസലിന് 73.06 രൂപയുമായി. പെട്രോളിനും ഡീസലിനും ലീറ്ററിനു യഥാക്രമം 32 പൈസയും 24 പൈസയുമാണ് തിരുവനന്തപുരത്ത് ഇന്നു കൂടിയത്.

കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില ലീറ്ററിന് 78.62 രൂപയായി. ഡീസല്‍ വില ലീറ്ററിന് 71.68 രൂപ. കോഴിക്കോട് പെട്രോള്‍ ലീറ്ററിന് 78.40 രൂപയും ഡീസലിന് 71.60 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ, ഇന്ധനവില കുതിച്ചുകയറുകയാണ്. കഴിഞ്ഞ ആറു ദിവസങ്ങളിലും വിലയില്‍ വര്‍ധനയുണ്ടായി. വരുംദിനങ്ങളിലായി നാലുരൂപ വരെ കൂടിയേക്കുമെന്നാണ് സൂചന. ക്രൂഡോയില്‍ വിലവര്‍ധന, ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ രൂപയ്ക്കുണ്ടായ ഇടിവ് എന്നിവയാണു വിലക്കയറ്റത്തിനു മുഖ്യ കാരണങ്ങള്‍. ഇറാനുമായുള്ള ആണവക്കരാറില്‍ നിന്നു യുഎസ് പിന്തിരിഞ്ഞതും രാജ്യാന്തര എണ്ണ വിപണിക്കു ഭീഷണി ഉയര്‍ത്തും.

 

Comments

comments

Categories: Business & Economy, Slider