രാജ്യത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കും; കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

രാജ്യത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കും; കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

 

ന്യൂഡല്‍ഹി: 24 മണിക്കൂറും ജനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കുന്നതിന് പരസ്പരം ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് റെയില്‍വേ, കല്‍ക്കരി, സഹകരണ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ തന്റെ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വൈദ്യുത പ്ലാന്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് വൈദ്യുത ക്ഷാമത്തെ തടയുന്നതിനുള്ള പ്രധാന മാര്‍ഗ്ഗമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പല വൈദ്യുത പ്ലാന്റുകളുടെയും പി.എഫ്.എഫ് വര്‍ദ്ധിപ്പിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ഗോയല്‍ ഊന്നിപ്പറയുന്നു. വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഖനികളിലെല്ലാം 100 ശതമാനവും ഊര്‍ജ്ജോതാപാദനം നടക്കേണ്ടതാണ്. രാജ്യത്ത് വൈദ്യുതി ഉല്‍പാദനവും വിതരണവും സംബന്ധിച്ച് ജാഗ്രത പുലര്‍ത്താനും മന്ത്രിമാരുടെ ചീഫ് സെക്രട്ടറിമാര്‍ സംസ്ഥാനങ്ങളിലെ പവര്‍ സെക്രട്ടറിയുമായി സമ്പര്‍ക്കത്തില്‍ തുടരാനും മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്.

രാജ്യത്ത് വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി ഹ്രസ്വകാല, ദീര്‍ഘകാല, അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കല്‍ക്കരി ഖനനത്തിനടുത്തുള്ള വൈദ്യുതി സ്റ്റേഷനുകള്‍ ഉപയോഗിച്ച് കല്‍ക്കരി ഖനികള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഇതിനകം തന്നെ കല്‍ക്കരി ഖനികളും വകുപ്പുകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.

Comments

comments

Categories: Business & Economy, Slider