റംസാന്‍; സൗദിയില്‍ പ്രവൃത്തി സമയം ആറു മണിക്കൂറായി കുറച്ചു

റംസാന്‍; സൗദിയില്‍ പ്രവൃത്തി സമയം ആറു മണിക്കൂറായി കുറച്ചു

റിയാദ്: സൗദിയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് റംസാന്‍ മാസം പ്രവൃത്തി സമയം ആറു മണിക്കൂറാക്കി ചുരുക്കി. തൊഴിലാളികളെ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്നും തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

സ്വകാര്യ മേഖലയില്‍ ആറു മണിക്കൂറും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് മണിക്കൂറുമാണ് റംസാന്‍ പ്രവൃത്തി സമയം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ രാവിലെ 10 മുതല്‍ മൂന്ന് വരെയാണ് പ്രവൃത്തി സമയം. സ്വകാര്യ മേഖലയിലുളള സ്ഥാപനങ്ങള്‍ പ്രവൃത്തി സമയം കര്‍ശനമായി പാലിക്കണം. സ്വകാര്യ മേഖലയില്‍ കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ തൊഴിലാളികള്‍ ലേബര്‍ ഓഫീസുകളില്‍ പരാതി നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. തൊഴില്‍ മന്ത്രാലയത്തിന്റെ ടോള്‍ ഫ്രീ നമ്പരിലും പരാതി അറിയിക്കാന്‍ സൗകര്യം ഉണ്ട്. അടുത്ത മാസം 7 മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഈദുല്‍ ഫിത്വര്‍ അവധി ആരംഭിക്കും.

 

Comments

comments

Categories: Arabia