മുംബൈ യൂണിവേഴ്‌സിറ്റി ബി.കോം സിലബസില്‍ ജിഎസ്ടി

മുംബൈ യൂണിവേഴ്‌സിറ്റി ബി.കോം സിലബസില്‍ ജിഎസ്ടി

 

മുംബൈ: മുംബൈ യൂണിവേഴ്‌സിറ്റിയുടെ ബി.കോം സിലബസില്‍ ജിഎസ്ടിയെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി. യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് കൗണ്‍സിലിന്റെ അടുത്തിടെ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. രാജ്യത്ത് നടപ്പാക്കിയ പുതിയ നികുതി സമ്പ്രദായം തങ്ങള്‍ ഇപ്പോള്‍ സിലബസില്‍ ജിഎസ്ടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കൊമേഴ്‌സ് ഫാക്കല്‍റ്റി സിദ്ധേശ്വര്‍ ഗാഡഡെ പറഞ്ഞു.

2017 വരെ അക്കാദമിക് വര്‍ഷം വരെ കാലഹരണപ്പെട്ട നികുതി സമ്പ്രദായത്തെക്കുറിച്ചാണ് പഠിച്ചു കൊണ്ടിരുന്നത്. ജിഎസ്ടി യില്‍ പല മാറ്റങ്ങളും വന്നിട്ടുണ്ട്. സിലബസ് മാറ്റാനായി നിരവധി വിദ്യാര്‍ഥികളും വിദഗ്ധരും സര്‍വ്വകലാശാലയിലേക്ക് നിവേദനം നല്‍കിയിരുന്നു. ജൂണ്‍ മുതല്‍ പരിഷ്‌കരിച്ച പാഠ്യപദ്ധതിയാണ് പഠിക്കാനായി നല്‍കുകയെന്നും ഗഡഡേ കൂട്ടിച്ചേര്‍ത്തു. സിഎ പോലുള്ള എല്ലാ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

 

Comments

comments

Categories: Education, FK News