എറിക്‌സണുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചു; അനില്‍ അംബാനിക്ക് നേരിയ ആശ്വാസം

എറിക്‌സണുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചു; അനില്‍ അംബാനിക്ക് നേരിയ ആശ്വാസം

മുംബൈ: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ സ്വീഡിഷ് കമ്പനിയായ എറിക്‌സണുമായുള്ള പ്രശ്‌നം പരിഹരിച്ചു. ഇതോടെ കടബാധ്യതയിലായ അനില്‍ അംബാനിയുടെ ആര്‍കോമിന് രക്ഷപ്പെടാന്‍ വഴിതുറന്നു കിട്ടി. പ്രശ്‌ന പരിഹാരത്തിനു ശേഷം ആര്‍കോമിന്റെ ഓഹരികള്‍ കുതിച്ചുയര്‍ന്നത് കമ്പനിക്ക് ആശ്വാസം പകര്‍ന്നു.

കേവലം 10 രൂപയില്‍ എത്തി നിന്ന ഓഹരി കഴിഞ്ഞ ദിവസം 21.30 രൂപ വരെയായി. 20 ശതമാനത്തിന്റെ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഇതോടെ ആര്‍കോം നേരിട്ട പ്രതിസന്ധിയില്‍ നിന്നും കരകയറാനാകുമെന്നാണ് അനില്‍ അംബാനി കരുതുന്നത്. ആര്‍കോമിന്റെ 45,000 കോടി രൂപയാണ് കടം വീട്ടാനുളളത്. നേരത്തെ 18,000കോടി രൂപയ്ക്ക് ആര്‍കോം ആസ്തികള്‍ ജിയോയ്ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ എറിക്‌സണ്‍ ഇടപെട്ട് ഇത് തടയുകയായിരുന്നു.

 

 

Comments

comments