മഴക്കാലം കരുതലോടെ;അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

മഴക്കാലം കരുതലോടെ;അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഇനി വരാനിരിക്കുന്നത് മഴക്കാലമാണ്. കരുതലോടെ പോയില്ലെങ്കില്‍ നിരവധി അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയേറെയാണ്. കൊതുക്, എലി എന്നിവയ്ക്ക് പുറമെ നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നു വരെ രോഗം പകരാം. ശരീരശുചിത്വവും, വീട്ടിലെ ശുചിത്വവും, ഭക്ഷണ ശുചിത്വവുമെല്ലാം ഉണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ രോഗങ്ങളെ തുരത്താവുന്നതാണ്.

മഴക്കാലത്ത് ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കാന്‍ പറ്റിയതെന്നും കഴിക്കാന്‍ പാടില്ലാത്തതെന്നും ഓരോരുത്തരും മനസിലാക്കേണ്ടതാണ്. ശ്രദ്ധയോടെ വേണം ഇനിയുള്ള നാളുകളിലെ പാചകവും ഭക്ഷണവും.

മഴക്കാലത്ത് ദഹന തടസ്സങ്ങളും വയറിളക്കവും പോലുള്ള അസുഖങ്ങള്‍ക്ക് സാധ്യതയുള്ളതു കൊണ്ട് വേവിക്കാത്ത ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതാണ് ഉത്തമം. വെള്ളം വരെ തിളപ്പിച്ച് മാത്രം കുടിക്കുക. കഞ്ഞി കുടിക്കുന്നത് വളരെ നല്ലതാണ്. വരണ്ട രീതിലുള്ള ആഹാരങ്ങള്‍ കഴിവതും ഒഴിവാക്കുക.

ദഹിക്കാന്‍ പ്രയാസമുള്ളതും ഗ്യാസ് ഉണ്ടാക്കുന്നതുമായ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. പച്ചക്കറികള്‍ കൂടുതല്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തി മത്സ്യമാംസാദികള്‍ പരമാവധി കുറയ്ക്കുക. ഒരുദിവസത്തില്‍ കൂടുതല്‍ പഴക്കമുള്ള ഭക്ഷണം ഒഴിവാക്കുക( ഫ്രിഡ്ജില്‍ വച്ചതും ഐസ് ഇട്ടതുമായവ).

ഭക്ഷണത്തിനു ശേഷമുളള പകല്‍ ഉറക്കം ഈ കാലത്ത് നല്ലതല്ല. പൊതുവെ വിശപ്പ് കുറവായിരിക്കുന്ന സമയമായതു കൊണ്ട് ലഘുഭക്ഷണങ്ങള്‍ കഴിക്കുകയായിരിക്കും ഉത്തമം.

 

 

Comments

comments

Categories: FK News, Health, Life