നിലവിലെ ജോലിയില്‍ തൃപ്തന്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറാകാനില്ലെന്ന് രഘുറാം രാജന്‍

ലണ്ടന്‍: നിലവിലെ ജോലിയില്‍ താന്‍ സംതൃപ്തനാണെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറാകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും രഘുറാം രാജന്‍. ഗവര്‍ണറാകാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകളെ അദ്ദേഹം നിഷേധിച്ചു. അടുത്ത വര്‍ഷം വരുന്ന ഒഴിവ് സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2019 ജൂണില്‍ നിലവിലെ ഗവര്‍ണര്‍ മാര്‍ക്ക് കര്‍ണി സ്ഥാനമൊഴിഞ്ഞ് പിന്‍ഗാമിയായി രഘുറാം രാജന്‍ എത്തുമെന്നായിരുന്നു ഇതുവരെ ഉണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍.

ചിക്കാഗോ സര്‍വ്വകലാശാലയിലെ അധ്യാപന മേഖലയില്‍ താന്‍ സംതൃപ്തനാണെന്നും താന്‍ ഒരു പ്രൊഫണല്‍ ബാങ്കറല്ല. മറ്റൊരു സ്ഥാനത്തേക്കും നിലവില്‍ ഞാന്‍ അപേക്ഷിച്ചിട്ടില്ലെന്നും മാധ്യമ പ്രവര്‍ത്തകരോട് രാജന്‍ വ്യക്തമാക്കി.

2013 മുതല്‍ 2016 വരെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി പ്രവര്‍ത്തിച്ച രഘുറാം രാജന്‍ 2007-08 കാലഘട്ടത്തിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് മുന്‍കൂട്ടി പ്രവചിച്ചിരുന്നു. ാജ്യാന്തര നാണയനിധി ( ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റായിരുന്നു അദ്ദേഹം.

 

Comments

comments