ഇന്ധനവില വര്‍ധന: സൗദിയെ ആശങ്കയറിച്ച് ഇന്ത്യ

ഇന്ധനവില വര്‍ധന: സൗദിയെ ആശങ്കയറിച്ച് ഇന്ത്യ

 

റിയാദ്: എണ്ണവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയെ ആശങ്കയറിച്ച് ഇന്ത്യ. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇത് സംബന്ധിച്ച് സൗദി അറേബ്യയുടെ ഊര്‍ജ,വാണിജ്യ മന്ത്രി ഖാലിദ് അല്‍ ഫാലിഹുമായി ടെലിഫോണില്‍ സംഭാഷണം നടത്തി.

രാജ്യത്ത് എണ്ണവില കുതിച്ചുയരുകയാണെന്നും ഇത് ഉപഭോക്താക്കളെയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നും ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചതായി മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

സുസ്ഥിരവും ന്യായവുമായ വില കൊണ്ടുവരാന്‍ സംഭാഷണത്തില്‍ ഊന്നല്‍ നല്‍കിയതായി പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

സൗദി മന്ത്രി അനുകൂലമായ മറുപടിയാണ് നല്‍കിയത്. ആഗോള സാമ്പത്തിക വികസനത്തിന് പിന്തുണ നല്‍കുന്നതായും ആവശ്യമായ എണ്ണ ഉല്‍പ്പാദിപ്പിക്കാനും മറ്റ് രാജ്യങ്ങള്‍ക്ക് ന്യായമായ തോതില്‍ വിതരണം ചെയ്യാനുമാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടതായി പ്രസ്താവനയില്‍ പറയുന്നു.

ഇന്ധനവില ഈ ദിവസങ്ങളില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് 30 പൈസ വര്‍ധിച്ച് പെട്രോളിന് 79.69 രൂപയായി. ഡീസലിന് 31 പൈസ വര്‍ധിച്ച് 72.82 രൂപയായി. ക്രൂഡ് ഓയിലിന്റെ വില 80 ഡോളറിന് മുകളില്‍ എത്തിനില്‍ക്കുകയാണ്.

 

 

Comments

comments