ഇന്ധന വില വീണ്ടും ഉയര്‍ന്ന് പെട്രോളിന് 79.69 രൂപയായി

ഇന്ധന വില വീണ്ടും ഉയര്‍ന്ന് പെട്രോളിന് 79.69 രൂപയായി

തിരുവനന്തപുരം: ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് ഇന്ന് 30 പൈസ വര്‍ധിച്ച് 79.69 രൂപയായി. ഡീസലിന് 31 പൈസ വര്‍ധിച്ച് 72.82 രൂപയായി. ക്രൂഡ് ഓയിലിന് വില 80 ഡോളറിനു മുകളിലെത്തി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികള്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് 19 ദിവസം വില വര്‍ദ്ധിപ്പിക്കരുതെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍, വോട്ടെടുപ്പിന് ശേഷം പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ പെട്രോളിന് 1.08 രൂപയും ഡീസലിന് 1.30 രൂപയുമാണ് വര്‍ധിച്ചത്.

അതേസമയം പെട്രോള്‍വില ലിറ്ററിനു നാലു രൂപകൂടി ഈ ദിവസങ്ങളില്‍ വര്‍ധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പെട്രോള്‍, ഡീസല്‍ എന്നിവയുടെ രാജ്യാന്തരവിലയും ഡോളര്‍ നിരക്കും കമ്പനികള്‍ക്കുള്ള ശരാശരി ലാഭവും കണക്കാക്കിയാണ് ഈ നിഗമനം.

 

 

Comments

comments

Categories: Business & Economy, Slider