‘ന്യൂ ഇന്ത്യ 2022’ ജൂണോടെ; മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും: നിതി ആയോഗ്

‘ന്യൂ ഇന്ത്യ 2022’ ജൂണോടെ; മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും: നിതി ആയോഗ്

ന്യൂഡെല്‍ഹി: നിതി ആയോഗിന്റെ ന്യൂ ഇന്ത്യ 2022 എന്നു പേരിട്ടിരിക്കുന്ന വികസന അജണ്ട ജൂണോടെ തയ്യാറാകുമെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ആരായാന്‍ രാജ്യത്തെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസന അജണ്ട തയ്യാറായി കഴിഞ്ഞാല്‍ അത് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും അയക്കും. പ്രധാനമന്ത്രിക്കും വികസന അജണ്ട തയ്യാറായി കഴിഞ്ഞാല്‍ സമര്‍പ്പിക്കും. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള കര്‍മ്മ പദ്ധതികളാണ് നിതി ആയോഗ് ആവിഷ്‌കരിക്കുന്നത്. പഞ്ചവത്സര പദ്ധതിക്ക് പകരം പതിനഞ്ച് വര്‍ഷം നീണ്ടു നില്‍ക്കുന്ന വീക്ഷണ രേഖ, വികസന അജണ്ട 2022, മൂന്ന് വര്‍ഷത്തെ കര്‍മ്മ പദ്ധതി എന്നിവയാണ് തയ്യാറാക്കാന്‍ ലക്ഷ്യമിടുന്നത്.

നിലവിലെ തൊഴില്‍ മേഖലകള്‍ കൂടുതല്‍ മികച്ചതാക്കാന്‍ ബ്ലോക് ചെയ്ന്‍ പദ്ധതിയും കൃത്രിമ ബുദ്ധിയും( Artificial Intelligence) ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യ കാരണം തൊഴില്‍ക്ഷാമം ഉണ്ടാകുന്നില്ല. എന്നാല്‍ വിവധ തരത്തിലുള്ള ജോലികളില്‍ ആളുകള്‍ക്ക് പുന:പരിശീലനം നല്‍കേണ്ടത് അത്യാവശ്യമാണെന്നും അമിതാഭ് കാന്ത് കൂട്ടിച്ചേര്‍ത്തു.

 

Comments

comments