വിദേശനിക്ഷേപകര്‍ക്ക് നിയമപരമായ സംരക്ഷണം ഉറപ്പുവരുത്തുന്നു

വിദേശനിക്ഷേപകര്‍ക്ക് നിയമപരമായ സംരക്ഷണം ഉറപ്പുവരുത്തുന്നു

 

ദില്ലി: വിദേശ നിക്ഷേപകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. പ്രമുഖ കമ്പനികളെല്ലാം പല പദ്ധതികളിലും നിക്ഷേപം നടത്താന്‍ ലക്ഷ്യമിടുന്ന ഇന്ത്യയില്‍ നിയമപരമായ സംരക്ഷണം അത്ര സുതാര്യമല്ല. എന്നാല്‍ രാജ്യത്തെ നിക്ഷേപകര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതിനൊപ്പം നിയമപരമായ സംരക്ഷണവും ഏര്‍പ്പെടുത്തുന്നതിനായി പുതിയ രൂപരേഖ തയ്യാറാക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍.

കൂടുതല്‍ നിക്ഷേപം രാജ്യത്തിനകത്തേക്കെത്തിക്കാനും കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാനും അതുവഴി സാമ്പത്തിക വളര്‍ച്ചയുമാണ് പദ്ധതിയിടുന്നത്. സാമ്പത്തികമന്ത്രാലയത്തിന്റെ രൂപരേഖ വിദേശ നിക്ഷേപകരെ സംരക്ഷിക്കാനുള്ളതാണ്.

എന്നാല്‍ വിദേശനിക്ഷേപകര്‍ക്കായി നിശ്ചിതമായ ഒരു നിയമം ഇതുവരെ ഇല്ല. അവര്‍ക്ക് നിയമപരമായ സഹായം നല്‍കുക എന്നതാണ് നിലവില്‍ ചെയ്യാന്‍ കഴിയുന്നതെന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറയുന്നു.

ചൈന പോലുള്ള വികസിത രാജ്യങ്ങളില്‍ നേരത്തെ വിദേശ നിക്ഷേപകര്‍ക്കായി നിയമം കൊണ്ടുവന്നിരുന്നു. ഇത് അവരുടെ നിക്ഷേപം സംരക്ഷിക്കുകയും കൂടുതല്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

Comments

comments