ഹാരി- മേഗന്‍ രാജകീയ വിവാഹം നാളെ; മേഗന്റെ പിതാവിന് പങ്കെടുക്കാനാവില്ല

ഹാരി- മേഗന്‍ രാജകീയ വിവാഹം നാളെ; മേഗന്റെ പിതാവിന് പങ്കെടുക്കാനാവില്ല

ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കിളിന്റെയും വിവാഹം നാളെ നടക്കും. രാജകീയ വസതിയായ വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലിലാകും വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. ഹൃദയ ശസ്ത്രക്രിയ നടക്കുന്നതിനാല്‍ മേഗന്റെ പിതാവ് തോമസിന് ചടങ്ങില്‍ പങ്കെടുക്കാനാവില്ല.

രാജകുടുംബങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട കൊട്ടാരമാണ് വിന്‍ഡ്‌സര്‍ കാസില്‍. രാജകുടുംബത്തിലെ ചരിത്രപ്രധാനമായ പല ചടങ്ങുകള്‍ക്കും ഈ കൊട്ടാരം സാക്ഷിയാണ്. മേഗന്റെ അമ്മ ഡോറിയാ റഗ്ലന്റ് മകളെ വിവാഹം നടക്കുന്ന സെന്റ് ജോര്‍ജസ് ചാപ്പലിലേക്ക് ആനയിക്കും. മേഗന്റെ പിതാവിന് പങ്കെടുക്കാനാവാത്തതിനാല്‍ ചാള്‍സ് രാജകുമാരനും ചാപ്പല്‍ അങ്കണത്തിലേക്ക് മേഗനെ പിന്തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മേഗന് അകമ്പടി സേവിക്കുന്നതിന് എട്ട് വയസ്സില്‍ താഴെയുള്ള 10 പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഉണ്ടാവും. നാളെ 12 മണിക്ക് നടക്കുന്ന വിവാഹം ലോകമെമ്പാടും തത്സമയം ടെലികാസ്റ്റ് ചെയ്യും. വിവാഹത്തിന്റെ തലേദിവസമായ ഇന്ന് മേഗന്‍ തന്റെ അമ്മയോടൊപ്പം ബക്കിങ്ഹാമിലെ ലക്ഷ്വറി ക്ലിവേഡന്‍ ഹോട്ടലിലാണ് തങ്ങുക. ഹാരിയാകട്ടെ ആസ്‌ക്കോട്ടിലെ ഡോര്‍ച്ചെസ്റ്റര്‍ കളക്ഷന്‍ പാര്‍ക്കില്‍ തന്റെ സഹോദരനോടൊപ്പവും തങ്ങും.

Comments

comments

Categories: Top Stories, World