ന്യൂഡല്‍ഹി: സ്വര്‍ണ്ണം വാങ്ങുന്നതിനും വില്‍ക്കുന്നതിനും സമ്മാനിക്കുന്നതിനുമെല്ലാം സൗകര്യമൊരുക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നു. വരുന്ന മൂന്ന് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്തുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി സാധാരണക്കാരും നിരവധി പണം ചിലവഴിക്കുമെന്നാണ് ലോക ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യക്കാര്‍ക്ക് താത്പര്യം കൂടുതലാണ്. മിക്ക വീടുകളിലും വിവാഹ സമ്മാനമായി സ്വര്‍ണ്ണം നല്കുന്ന പതിവുണ്ട്. മൊബൈല്‍ ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെ സ്വര്‍ണം വാങ്ങാനും കൈമാറാനുമുള്ള സൗകര്യം വരുന്നതോടെ സാധാരണക്കാര്‍ക്ക് ഇത് ഗുണകരമാവും. ആവശ്യമുള്ളപ്പോള്‍ ജ്വല്ലറി സ്റ്റോറില്‍ പോകേണ്ട ആവശ്യം വരുന്നില്ല. ഇന്ത്യയ്ക്ക് വലിയ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗവേഷണ, ചീഫ് മാര്‍ക്കറ്റ് തന്ത്രജ്ഞന്‍, ഡബ്ല്യു.ജി.സി തലവന്‍ ജോണ്‍ റീഡ് കണ്ടെത്തി. പേയ്ടിഎം, ഫോണ്‍ പേ തുടങ്ങിയ മൊബൈല്‍ പെയ്മെന്റ് ആപ്ലിക്കേഷനുകള്‍ സ്വര്‍ണ റിഫൈനറായ എംഎംടിസി-പാംപുമായി ഒപ്പുവച്ചു. കഴിഞ്ഞ ഏപ്രിലില്‍ പേയ്മെന്റ് ഡിജിറ്റല്‍ ഗോള്‍ഡ് സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു. എംഎംടിസി-പാംപില് നിന്ന് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാനും ആപ്ലിക്കേഷനിലെ ലോക്കര്‍ സംവിധാനത്തില്‍ സൂക്ഷിക്കാനും ഉപയോക്താവിന് കഴിയും.
ഉപഭോക്താക്കള്‍ക്ക് അവര്‍ക്കാവശ്യമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാനും അല്ലെങ്കില്‍ ആപ്ലിക്കേഷനിലൂടെ വില്‍ക്കാനും സാധിക്കുന്നു. അടുത്ത ദശാബ്ദങ്ങളില്‍ സ്വര്‍ണ ആഭരണങ്ങളില്‍ നിക്ഷേപം നടത്തുന്നതില്‍ കൂടുതലും സാധാരണക്കാരായിരിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍, കൂടിയ മധ്യവര്‍ഗ ജനത രാജ്യത്തെ നിക്ഷേപ ഡിമാന്റിനെ ഉയര്‍ത്തുമെന്നും കണക്കാക്കുന്നു. ഇന്ന്, മധ്യവര്‍ഗക്കാര്‍ മൊത്തം ജനസംഖ്യയുടെ 19 ശതമാനം വരും. മൂന്ന് പതിറ്റാണ്ടുകള്‍ കൊണ്ട് 70 ശതമാനം കവിയാന്‍ സാധ്യതയുണ്ട്. സമൂഹത്തിലെ ഈ ഉയര്‍ന്നുവരുന്ന വിഭാഗം നിക്ഷേപം വര്‍ധിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും, അങ്ങനെ അത് സാമ്പത്തിക വളര്‍ച്ചയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുകയും ചെയ്യും. കൂടാതെ ഗ്രാമീണ വരുമാനം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ വിജയിക്കുകയാണെങ്കില്‍ ഇന്ത്യന്‍ സ്വര്‍ണ ഡിമാന്‍ഡ് ഗണ്യമായി വര്‍ധിക്കും.