വിരലടയാളം തെളിയുന്നില്ല; അവസരങ്ങള്‍ നഷ്ടപ്പെട്ട് നിഖില്‍ സരസ്വത്

വിരലടയാളം തെളിയുന്നില്ല;  അവസരങ്ങള്‍ നഷ്ടപ്പെട്ട് നിഖില്‍ സരസ്വത്

 

ഭോപ്പാല്‍: പതിനഞ്ചുകാരനായ നിഖില്‍ സരസ്വതിന് ശാസ്ത്രമോ ഗണിതമോ വെല്ലുവിളികള്‍ അല്ല. എന്നാല്‍ അവന്റെ വെല്ലുവിളി അവന്റെ വിരലടയാളങ്ങളാണ്. പത്താം ക്ലാസില്‍ 97.6 ശതമാനം കരസ്ഥമാക്കിയ ഈ മിടുക്കനെ പല അവസരങ്ങളിലും തഴയുന്നത് വിരലടയാളങ്ങളാണ്. വിരലടയാളങ്ങള്‍ തീരെ ഇല്ലാത്തും അത് തെളിയാത്തതുമായ ഒരു അപൂര്‍വ്വരോഗമാണ് നിഖിലിന്. അഡര്‍മെറ്റോഗ്ലഫിയ എന്ന ഈ രോഗം തുടര്‍ പഠനത്തിനായുള്ള പല പ്രവേശന പരീക്ഷകളില്‍ നിന്നും നിഖിലിനെ പുറത്താക്കുകയാണ്.

പത്താം ക്ലാസ് പരീക്ഷയില്‍ ഗണിതത്തില്‍ 100 മാര്‍ക്കും സയന്‍സില്‍ 99 മാര്‍ക്കും സോഷ്യല്‍ സയന്‍സില്‍ 97 മാര്‍ക്കും ഇംഗ്ലീഷില്‍ 93 മാര്‍ക്കും കരസ്ഥമാക്കിയ നിഖില്‍ എട്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. എന്നാല്‍ ഏപ്രില്‍ 15ന് മധ്യപ്രദേശ് പ്രീ-പോളിടെക്‌നിക്കല്‍ ടെസ്റ്റില്‍ വിരലടയാളം മെഷീനില്‍ രേഖപ്പെടുത്താന്‍ കഴിയാത്തതിനാല്‍ നിഖിലിനെ പുറത്താക്കി.

അഡര്‍മെറ്റോഗ്ലഫിയ വളരെ അപൂര്‍വമായുള്ള ജനിക വൈകല്യമാണെന്നാണ് ത്വക് രോഗ വിദഗ്ധന്‍ അനുരാഗ് തിവാരി പറയുന്നത്. ഇത് പാരമ്പര്യമായി വരുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നിഖില്‍ എഞ്ചിനീയര്‍ ആകണമെന്നാണ് അച്ഛന്‍ റാംസേവകിന്റെ ആഗ്രഹം. എന്നാല്‍ എഞ്ചിനീയര്‍ ആകാനുള്ള ആഗ്രഹത്തെ തടസ്സപ്പെടുത്തുകയാണ് വിരലടയാളങ്ങള്‍.

മിക്ക പരീക്ഷകളുടെയും അപേക്ഷ നടപടികള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ മുഖാന്തരമാണ്. എന്നാല്‍ വിരലടയാളങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ നിഖിലിന് പരീക്ഷകള്‍ എഴുതാന്‍ സാധിക്കുന്നില്ല. ഇതിനായി ഇവര്‍ കോടതിയെയും സമീപിച്ചിട്ടുണ്ട്. ഗ്വാളിയാര്‍ കലക്ടര്‍ രാഹുല്‍ ജെയ്ന്‍ നിഖിലിന് അവസ്ഥയ്ക്ക് പരിഹാര നടപടിയെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: FK News, Health, Life