ഭക്ഷണ വിതരണം മാത്രമല്ല; ഡബ്ബാവാലകള്‍ക്ക് ഇനി കൊറിയര്‍ സര്‍വ്വീസും

ഭക്ഷണ വിതരണം മാത്രമല്ല; ഡബ്ബാവാലകള്‍ക്ക് ഇനി കൊറിയര്‍ സര്‍വ്വീസും

 

മുംബൈ: നഗരത്തിലെ തിരക്കിനിടയിലൂടെ ചോറ്റുപാത്രവുമായി നീങ്ങുന്ന ഡബ്ബാവാലകള്‍ ലോക പ്രശസ്തരാണ്. മുംബൈ നഗരത്തിലെ ഓഫീസുകളിലും വീടുകളിലും മറ്റും ഉച്ചയൂണ്‍ എത്തിക്കുന്ന ഡബ്ബാവാലകളുടെ പ്രവര്‍ത്തനം ഇനി കൊറിയര്‍, പാര്‍സല്‍ സര്‍വീസുകളിലേക്കും കൂടി വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

നിലവില്‍ 5000ത്തോളം വരുന്ന ഡബ്ബാവാലകളാണ് രണ്ട് ലക്ഷത്തോളം വരുന്ന ഉച്ചയൂണ്‍ നഗരത്തിലെല്ലായിടത്തും എത്തിക്കുന്നത്. ഉച്ചയൂണ്‍ വിതരണം ചെയ്യുന്നതിനു പുറമെ പാര്‍സല്‍, കൊറിയര്‍ സര്‍വീസും കൂടി ചെയ്യാമെന്നാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മുംബൈ ഡബ്ബാവാല അസോസിയേഷന്‍ പ്രതിനിധി സുഭാഷ് ധലേക്കര്‍ പറഞ്ഞു. ഡബ്ബാവാലകളുടെയില്‍ ചര്‍ച്ച ചെയ്തതിനുശേഷം 15 ദിവസത്തിനുള്ളില്‍ പദ്ധതിക്ക് രൂപം നല്‍കുമെന്നും സുഭാഷ് വ്യക്തമാക്കി.

നിലവില്‍ അംഗങ്ങള്‍ ചെറിയ തുകയാണ് ലഭിക്കുന്നത്. കൂടുതല്‍ വരുമാനം ഡബ്ബാവാലകള്‍ക്ക് നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊറിയര്‍, പാര്‍സല്‍ സര്‍വീസ് കൂടി ചെയ്യാമെന്ന് തീരുമാനിക്കുന്നത്. പദ്ധതി അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഡബ്ബാവാലകളുടെ ഒഴിവു സമയമാണ് ഇതിനായി പ്രയോജനപ്പെടുത്തുക. ഇതിനായി നഗരത്തിലെ കമ്പനികളുമായി കൂടിയാലോചനയിലാണെന്ന് അസോസിയേഷന്‍ ഭാരവാഹി പറഞ്ഞു.

 

 

 

Comments

comments

Categories: FK News

Related Articles