കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന

കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന

ബംഗളൂരു: ബംഗളൂരുവില്‍നിന്ന് പുറപ്പെട്ട ജെഡിഎസ്, കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹൈദരാബാദിലെത്തി. ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ഹൈദരാബാദില്‍ എത്തിയത്. കോണ്‍ഗ്രസ് പാളയത്തില്‍ ചോര്‍ച്ച തുടരുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കോണ്‍ഗ്രസിന്റെ മൂന്ന് എംഎല്‍എമാര്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നാണു സൂചന. വിജയനഗറില്‍നിന്നുള്ള എംഎല്‍എ ആനന്ദ് സിങ് നേരത്തെ തന്നെ ബിജെപിക്കൊപ്പം ചേര്‍ന്നിരുന്നു.

അതിനിടെ, ഭൂരിപക്ഷമുണ്ടെന്നു കാട്ടി യെഡിയൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലയ്ക്കു നല്‍കിയ രണ്ടു കത്തുകള്‍ ഇന്നു സുപ്രീംകോടതിയില്‍ ഹാജരാക്കും. വ്യക്തമായ ഭൂരിപക്ഷം ഉള്ളവരെ മാറ്റിനിര്‍ത്തി യെഡിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കോടതി തേടുന്നത്. ഇതിനുള്ള ഉത്തരം യെഡിയൂരപ്പയുടെ കത്തുകളില്‍ ഇല്ലെങ്കില്‍ ഗവര്‍ണറുടെ തീരുമാനവും സത്യപ്രതിജ്ഞയുള്‍പ്പെടെയുള്ള തുടര്‍നടപടികളും കോടതിക്കു റദ്ദാക്കാനാകും.

Comments

comments

Categories: Politics

Related Articles