ചൈന തായ്‌വാനില്‍ സൈനികതാവളം ആരംഭിക്കുന്നു

ചൈന തായ്‌വാനില്‍ സൈനികതാവളം ആരംഭിക്കുന്നു

 

വാഷിങ്ടണ്‍: തായ്‌വാനില്‍ പ്രധാന സൈനിക താവളം ആരംഭിക്കാന്‍ ചൈന ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ആണവായുധ സജ്ജമായിരിക്കും സൈനിക താവളമെന്നാണ് സൂചന. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന സൈനിക താവളം ദക്ഷിണ ചൈനാ കടലിലും തങ്ങളുടെ നിയന്ത്രണം കൊണ്ടുവരും. ഇതുവഴി ജപ്പാനും ഇന്ത്യയും ഒറ്റപ്പെടുമെന്നാണ് അമേരിക്കന്‍ നിയമവിദഗ്ധന്‍ റിച്ചാര്‍ഡ് ഡി ഫിഷര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ചൈനയുടെ വന്‍ സാമ്പത്തിക സൈനിക വളര്‍ച്ച ഇന്ത്യ, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഭീഷണിയാകുമെന്നും റിച്ചാര്‍ഡ് പറഞ്ഞു.

നേരത്തെ ജിബൂട്ടിയില്‍ സ്ഥാപിച്ച സൈനിക താവളം ഇന്ത്യയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ഇന്ത്യന്‍ സമുദ്രത്തിലെ ചൈനീസ് നീക്കത്തെ ആശങ്കയോടെയാണ് ഇന്ത്യ കാണുന്നത്.

 

Comments

comments

Categories: FK News, World