പാപ്പരായി പ്രഖ്യാപിക്കണം; കേംബ്രിഡ്ജ് അനലിറ്റിക്ക യുഎസ് കോടതിയില്‍

പാപ്പരായി പ്രഖ്യാപിക്കണം; കേംബ്രിഡ്ജ് അനലിറ്റിക്ക യുഎസ് കോടതിയില്‍

ന്യൂയോര്‍ക്ക്: ബ്രിട്ടീഷ് മാര്‍ക്കറ്റിങ് വിശകലന സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് യുഎസ് കോടതിയെ സമീപിച്ചു. ഫേസ്ബുക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ കമ്പനി കഴിഞ്ഞ ബുധനാഴ്ച്ചയാണ് തങ്ങളുടെ അഭിഭാഷകന്‍ മുഖേന ഇത് സംബന്ധിച്ച ഫയല്‍ കൈമാറിയത്. ഫയലിലെ ചാപ്റ്റര്‍ ഏഴു പ്രകാരം പാപ്പരായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.

ബ്രിട്ടനിലെയും യുഎസിലെയും കടങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഈ മാസം ആദ്യം തന്നെ കേംബ്രിജ് അനലിറ്റിക്ക കോടതിയെ സമീപിച്ചിരുന്നു. യുകെയിലും കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാനുളള നിയമനടപടികള്‍ക്കായി കേംബ്രിജ് അനലിറ്റിക്ക ഹര്‍ജി നല്‍കിയിട്ടുണ്ട്. ഫേസ്ബുക് വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ കമ്പനിയുടെ ഉപയോക്താക്കളെയും മറ്റും ബാധിച്ചതിനാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്നും കേംബ്രിജ് അനലിറ്റിക്ക നേരത്തെ അറിയിച്ചിരുന്നു. വ്യക്തികളുടെ താല്‍പര്യങ്ങള്‍, അഭിരുചികള്‍, ഇഷ്ടങ്ങള്‍, ബന്ധങ്ങള്‍ തുടങ്ങിയ വിവരശേഖരമാണു ചോര്‍ത്തിയത്. ഇത് പിന്നീട് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായ തരംഗം സൃഷ്ടിക്കാന്‍ ദുരുപയോഗം ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു.

 

Comments

comments

Categories: Business & Economy