ട്രെയിന്‍ 25 സെക്കന്റ് നേരത്തേ പുറപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് ടോക്കിയോ റെയില്‍വേ

ട്രെയിന്‍ 25 സെക്കന്റ് നേരത്തേ പുറപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് ടോക്കിയോ റെയില്‍വേ

ടോക്കിയോ: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 25 സെക്കന്‍ഡ് നേരത്തേ ട്രെയിന്‍ പുറപ്പെട്ടതിന് ടോക്കിയോ റെയില്‍വേ യാത്രക്കാരോട് മാപ്പു പറഞ്ഞു. ജപ്പാനിലാണ് സംഭവം. വെസ്റ്റ് ജപ്പാന്‍ റെയില്‍വേയ്‌സാണ് യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ചത്.

നോട്ടോഗാവ സ്‌റ്റേഷനില്‍ നിന്ന് രാവിലെ 7.12 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് 5 സെക്കന്റ് നേരത്തേ പുറപ്പെട്ടത്. ട്രെയിന്റെ വാതില്‍ അടഞ്ഞതിനു ശേഷമാണ് നേരത്തെയാണ് പുറപ്പെട്ടതെന്ന കാര്യം ട്രെയിന്‍ ഡ്രൈവര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് പ്ലാറ്റ് ഫോമില്‍ യാത്രക്കാരെ ആരെയും കാണാത്തതിനാല്‍ മുന്നോട്ടു പോവുകയായിരുന്നു. ഇതാണ് ട്രെയിന്‍ 25 സെക്കന്റ്് നേരത്തെ പുറപ്പെടാന്‍ കാരണമായതെന്ന് ജപ്പാന്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ നവംബറിലും ഇത്തരത്തില്‍ ഒരു ട്രെയിന്‍ നേരത്തെ പുറപ്പെട്ടിരുന്നു. അന്ന് 20 സെക്കന്റ് നേരത്തെയാണ് ട്രെയിന്‍ പുറപ്പെട്ടത്. സമയകൃത്യത പാലിക്കുന്നതില്‍ ലോകപ്രശസ്തമാണ് ജപ്പാനിലെ ട്രെയിന്‍ സര്‍വീസ്.

Comments

comments

Categories: World