പെരുംജീരകം; വൈറ്റമിനുകളുടെ സമ്പത്ത്

പെരുംജീരകം; വൈറ്റമിനുകളുടെ സമ്പത്ത്

സാധാരണ ഇറച്ചി വിഭവങ്ങളില്‍ ഉപയോഗിയ്ക്കുന്ന മസാലയാണ് പെരുംജീരകം. ഭക്ഷണത്തിന് പ്രത്യേക മണവും സ്വാദും നല്‍കാന്‍ ഇത് ഏറെ നല്ലതാണ്. മരുന്നിന്റെ ഗുണങ്ങളും അടുക്കളയിലെ ഉപയോഗവും ഒരുപോലെ നല്‍കുന്ന ഒന്നാണ് പെരുഞ്ചീരകം. മുലയൂട്ടുന്ന അമ്മമാര്‍ക്കു മുലപ്പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ പണ്ടു മുതല്‍ ഉപയോഗിച്ചു വരുന്ന ഒന്നു കൂടിയാണിത്. വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ദഹനം സുഖകരമാക്കാനായാണ് പല ഹോട്ടലുകളിലും ഭക്ഷണത്തിനു ശേഷം പെരുഞ്ചീരകം നല്‍കുന്നത്. പെരുഞ്ചീരകം കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിരിക്കുന്നു. വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി കോംപ്ലക്‌സ്, വൈറ്റമിന്‍ സി, ഡി, അമിനോ ആസിഡുകള്‍ എന്നിങ്ങളെ പലതും ഇതില്‍ അടങ്ങിയിട്ടുണ്ട്. പലരേയും അലട്ടുന്ന തടി, വയര്‍ ചാടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് പെരുഞ്ചീരകം. പ്രത്യേക അനുപാതത്തില്‍ ഇതുപയോഗിച്ചാല്‍ തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സാധിയ്ക്കും.

 

Comments

comments

Categories: Health