ട്രക്ക് ഓടിച്ച് പുടിന്റെ പാലം ഉദ്ഘാടനം

ട്രക്ക് ഓടിച്ച് പുടിന്റെ പാലം ഉദ്ഘാടനം

മോസ്‌കോ: പുതുതായി നിര്‍മിച്ച പാലം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഉദ്ഘാടനം ചെയ്തത് ട്രക്ക് ഓടിച്ച് കൊണ്ട്. റഷ്യയില്‍ നിന്നും ക്രീമിയന്‍ പെനിസുലയിലേക്ക് നിര്‍മിച്ച പാലമാണ് പുടിന്‍ ഉദ്ഘാടനം ചെയ്തത്. കെര്‍ച്ച് സ്‌ട്രെയ്റ്റില്‍ നിന്നും 19 കിലോമീറ്റര്‍ ദൂരമാണ് പുടിന്‍ ഓറഞ്ച് കമാസ് ട്രക്ക് ഓടിച്ചത്.

പുടിന്‍ പാലം എന്നാണ് പാലത്തിന് ചിലര്‍ ഇട്ടിരിക്കുന്ന പേര്. ക്രീമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല.

റോഡിന്റെ പണി കൂടി മുഴുവനാക്കാനുണ്ട്. പുടിന്റെ നിര്‍ദേശപ്രകാരമാണ് പാലം നേരത്തെ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. 2018 അവസാനത്തോടെയേ പാലത്തിന്റെ പണി മുഴുവനായി പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളൂ.

 

Comments

comments

Categories: FK News, World

Related Articles